മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ലോക്ഡൗണ്‍ വന്നതും സ്വര്‍ണക്കള്ളക്കടത്ത് കേസുമായും ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടതിന്റെ പേരില്‍ അഹാനയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. ഇതിനെതിരെ താരം വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമാണ് താരം നേരിടേണ്ടി വന്നത്. ഒരു ആരാധകന്റെ കമന്റ് തെറ്റായി വ്യഖ്യാനിച്ചു എന്നതിനും താരം വിമര്‍ശിക്കപ്പെട്ടിരുന്നു. ഇന്നലെ താരത്തിന് നേരെ വീണ്ടും സോഷ്യ്ല്‍ മീഡിയ ആക്രമണം ഉണ്ടായിരുന്നു. കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലിട്ട കമന്റാണ് താരത്തെ വെട്ടിലാക്കിയത്.
ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനമായ ഇന്നലെയാണ് കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോ റിലീസ് ചെയ്തത്. സമൂഹമാധ്യമത്തിലിട്ട വിഡിയോയുടെ താഴെ 'നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയില്‍ നിങ്ങളെന്നു പഠിക്കും ?' എന്നാണ് അഹാന പറഞ്ഞത്. തൊട്ടു താഴെ കുറുപ്പിന്റെ ഒഫിഷ്യല്‍ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജില്‍ നിന്ന് 'അതിന് നീയേതാ ?' എന്നാണ് മറുപടി വന്നത്. ഇതിന് പിന്നാലെ അഹാന കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.എന്നാല്‍ ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അപ്പോഴേക്ക് വൈറലായി. ഇത് സംബന്ധിച്ച് പ്രമുഖ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകളും വന്നിരുന്നു.
കുറുപ്പ് സിനിമയുടെ അണിയറപ്രവര്‍ത്തകരോടുള്ള അടുപ്പത്തില്‍ നിന്നായിരുന്നു അഹാന ഇങ്ങനെ ചോദിച്ചത്. അഹാനയുടെ അടുത്ത സുഹൃത്ത് കൂടിയായ നിമിഷ് രവിയാണ് കുറുപ്പിന്റെ ഛായാഗ്രാഹകന്‍. അഹാന നായികയായെത്തിയ ലൂക്കയുടെ ഛായാഗ്രാഹകന്‍ നിമിഷായിരുന്നു . ഇന്‍സ്റ്റഗ്രാം പോസ്റ്റിനുള്ള മറുപടിയായാണ് തമാശയായി ഇക്കാര്യം സൂചിപ്പിച്ചത്. അഹാന കൃഷ്ണയ്ക്ക് മറുപടി നല്‍കിയത് കുറുപ്പ് സിനിമയുടെ അണിയറപ്രവര്‍ത്തകരാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. ഇത് പിന്നാലെയായാണ് വിശദീകരണവുമായി കുറുപ്പ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ എത്തിയത്. കുറുപ്പ് മുവി എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നും മറ്റ് അക്കൗണ്ടുകള്‍ ഒഫീഷ്യല്‍ അല്ലെന്നമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. കണ്ട് ചിരിക്കും മുന്‍പ് സത്യം മനസ്സിലാക്കണമെന്ന് പറഞ്ഞ് അഹാനയും രംഗത്ത് എത്തിയിരുന്നു.