Latest News

എസ്.ഐ.രാജ്കുമാറായി ഷറഫുദ്ദീന്‍; ബഹുഭാഷ ചിത്രം അദൃശൃത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി; ചിത്രം 18 ന് റീലിസിന്

Malayalilife
 എസ്.ഐ.രാജ്കുമാറായി ഷറഫുദ്ദീന്‍; ബഹുഭാഷ ചിത്രം അദൃശൃത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി; ചിത്രം 18 ന് റീലിസിന്

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം എന്ന എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന എസ് ഐ രാജ്കുമാര്‍ എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിലൂടെ അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നവാഗതനായ സാക് ഹാരിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അദൃശ്യം' ബിഗ് ബജറ്റ് ചിത്രമാണ് അദൃശ്യം. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ കതിര്‍, നരേന്‍, നാട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ ആഭിനയിക്കുന്നത്.
തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന്റെ പേര്. നവംബര്‍ 18നാണ് അദൃശ്യം തിയേറ്ററുകളിലെത്തുന്നത്..

പാക്ക്യരാജ് രാമലിംഗം കഥ എഴുതിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനറായ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കായല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദ്ദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് സിനിമയ്ക്ക് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ആതിര ദില്‍ജിത്താണ് പി.ആര്‍.ഒ.


 

Read more topics: # അദൃശ്യം
adrishyam character poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES