Latest News

സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; നൂറിന്‍ ഷെറീഫിന്റെ പ്രതികരണത്തിന് പിന്നാലെ പ്രിയാ വാര്യരും രംഗത്ത്; അഡാര്‍ ലൗ വീണ്ടും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Malayalilife
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; നൂറിന്‍ ഷെറീഫിന്റെ പ്രതികരണത്തിന് പിന്നാലെ പ്രിയാ വാര്യരും രംഗത്ത്; അഡാര്‍ ലൗ വീണ്ടും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

മര്‍ ലുല്ലുവിന്റെ സംവിധാനത്തില്‍ അഡാര്‍ ലവ് എന്ന ചിത്രം ഇറങ്ങുന്നതിനും മുമ്പ് ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. എന്നാല്‍ തുടക്കത്തില്‍ കിട്ടിയ ഹൈപ്പ് പ്രിയയ്ക്ക് പിന്നീട് ലഭിച്ചില്ലെന്നാണ് സത്യം. ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകളാണ് പ്രിയയ്ക്കെതിരെ ഉയര്‍ന്നത്. ചിത്രത്തിന്റെ കാര്യവും വ്യത്യസ്തമായില്ല. ചിത്രത്തെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളും പ്രശ്നങ്ങളും തലപൊക്കിയിരുന്നു. ഇപ്പോളിതാ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.

'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല.' പ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.


കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രിയ വാര്യരെ കുറിച്ച് ചോദിച്ചപ്പോള്‍ നടി നൂറിന്‍ ഷെരീഫ് നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. തങ്ങള്‍ തമ്മില്‍ കോണ്‍ടാക്ട് ഒന്നുമില്ലെന്നും ഷൂട്ടിംഗ് സെറ്റിലും കാര്യമായ സൗഹൃദമൊന്നുമില്ലായിരുന്നു എന്നായിരുന്നു നൂറിന്‍ പറഞ്ഞത്. പ്രിയ ആകെ മാറിപ്പോയെന്നാണ് സംവിധായകന്‍ ഒമര്‍ ലുലുവും ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രിയയുടെ കുറിപ്പ് ശ്രദ്ധ നേടുന്നത്.

adar love omar lulu priya prakash warrior nurin shareef

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES