Latest News

കയ്യില്‍ കാശു വന്നപ്പോള്‍ അഹങ്കാരിയായി; ചിത്രത്തിന് വന്ന കമന്റിന് നടി മഞ്ജു പത്രോസിന്റെ കിടിലന്‍ മറുപടി

Malayalilife
കയ്യില്‍ കാശു വന്നപ്പോള്‍ അഹങ്കാരിയായി; ചിത്രത്തിന് വന്ന കമന്റിന് നടി മഞ്ജു പത്രോസിന്റെ കിടിലന്‍ മറുപടി

ഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ സ്‌ക്രീമനിലേക്ക് എത്തിയ ആളാണ് മഞ്ജു പത്രോസ്.റിയാലിറ്റി ഷോയ്ക്ക് പിന്നാലെ സിനിമയിലും സീരിയലിലു നിരവധി അവസരങ്ങള്‍ മഞ്ജുവിനെ തേടി എത്തുകയായിരുന്നു. ഏറ്റവും വലിയ റിയാലിറ്റി ഷോയ ആയ ബിഗ്ബോസിലും താരം എത്തിയിരുന്നു. ബിഗ്ബോസില്‍ രജിത്തിന് നേരെ കൊമ്പു കോര്‍ത്ത മഞ്ജുവിനെ പ്രേക്ഷകര്‍ ഒന്നടങ്കം വെറുത്തിരുന്നു. ഇതാണ് മഞ്ജു പുറത്താകാന്‍ പ്രധാന കാരണമായതും പ്രേക്ഷകര്‍ക്ക് വെറുപ്പ് ഇരട്ടിച്ചപ്പോള്‍ ഫുക്രുവുമായുള്ള മഞ്ജുവിന്റെ സ്നേഹബന്ധത്തെ പോലും ചിലര്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വളരെ മോശം രീതിയിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇതിനെല്ലാം മഞ്ജു മറുപടി നല്‍കുകയും ചെയ്തിരുന്നു.


ബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴും താരത്തിനെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ല. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ മോശം മെസ്സേജുകള്‍ അയച്ചവരുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് താരം എത്തിയിരുന്നുതാരം പങ്കുവെയ്ക്കുന്ന പല ചിത്രങ്ങള്‍ക്കും നെഗറ്റീവ് കമന്റുകളാണ് ഇപ്പോഴും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു,. നടി ദുര്‍ഗയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. ഓര്‍മ ചിത്രം എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് നെഗറ്റീവ് കമന്റുമായി ഒരു വിരുതന്‍ രംഗത്തെത്തിയിരുന്നു.കാശ് കൈയ്യില്‍ വന്നപ്പോള്‍ അഹങ്കാരിയായി എന്നായിരുന്നു ഇയാളുടെ കമന്റ്. 'ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളന്‍' എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കമന്റ് ചെയ്ത ആളെ ട്രോളി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.അഭിനേത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണ് മഞ്ജു. ബിഗ് ബോസ് ഷോയിലൂടെ മഞ്ജുവിന്റെ അതിമനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ കേള്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ചെറുപ്പത്തില്‍ ക്ലാസിക്കല്‍ ഡാന്‍സും മഞ്ജു അഭ്യസിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോട് കൂടിയാണ് മഞ്ജുവിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ചത് . വ്‌ളോഗര്‍ കൂടിയാണ് മഞ്ജു, ബ്ലാക്കീസ് എന്ന് പേരുളള ഒരു യുട്യൂബ് ചാനലിലൂടെയും താരം സജീവമാണ്.

actress manju pathrose reacts on a comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES