ബാലതാരമായി എത്തിയ ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഖുശ്ബു. നൂറിലധികംതമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരം മലയാളത്തിലും കന്നഡത്തിലുമൊക്കെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദിലീപ് ജയറാം എന്നിവരോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച താരം നടനും സംവിധായകനും നിര്‍മ്മാതാവും ഒക്കെയായ സുന്ദര്‍ സിയെ ആണ് വിവാഹം ചെയ്തത്. അവന്തിക, ആനന്തിത എന്നീ രണ്ടു പെണ്‍മക്കളാണ് താരത്തിനുളളത്. തന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന കാര്യത്തില്‍ ഖുശ്ബു മുന്നിലാണ്. തന്റെ സൗന്ദര്യ രഹസ്യങ്ങള ും ആരോഗ്യ രഹസ്യങ്ങളും പങ്കുവച്ച താരം എത്താറുണ്ട്. ഇപ്പോള്‍ താന്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം എത്തിയത്. ചിത്രങ്ങള്‍ക്ക് ലഭിച്ച കമന്റും അതിനും താര നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
ഫ്‌ലെക്‌സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍.വ്യായാമ മുറകള്‍ക്കൊപ്പം തന്നെ വിയര്‍ത്തു കുളിച്ചു നില്‍ക്കുന്ന സെല്‍ഫിയും താരം പങ്കുവെച്ചു. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ ഫ്‌ലെക്‌സിബിളിറ്റിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ അതിനിടെ താരത്തെ പരിഹസിച്ചുകൊണ്ട് ഒരാള്‍ കമന്റ് ചെയ്തു. 'കുട്ടിആനയെ പോലെയുണ്ട്' എന്നായിരുന്നു പരിഹാസം. രൂക്ഷവിമര്‍ശനവുമായി താരം രം?ഗത്തെത്തി. 'നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? പന്നിയെപ്പോലെയുണ്ട്. നിന്നെ നല്ലരീതിയില്‍ അല്ല വളര്‍ത്തിയത്'- ഖുശ്ബു കുറിച്ചു.നേരത്തെ താരത്തിന്റെ മകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പരിഹാസം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മകളുടെ ബോഡിഷെയിം ചെയ്തുകൊണ്ടുള്ളതായിരുന്നു പരിഹാസങ്ങളില്‍ ഏറെയും. എന്നാല്‍ ഇതിനും താരം രൂക്ഷമായി പ്രതികരിച്ചത്.
ശരീരാ കൃതിയുടെ പേരില്‍ താരത്തിന്റെ മക്കള്‍ പലപ്പോഴും പരിഹാസത്തിന് ഇരയായിരുന്നു. തന്റെ മകളുടെ മേക്കോവര്‍ ചിത്രങ്ങളാണ് താരം പങ്കുവച്ചും താരം എത്തിയിരുന്നു. ആനന്ദികയാണ് തടി കുറച്ചത്. മെയ് 2018ലെയും ഫെബ്രുവരി 2020ലെയും ഫോട്ടോയാണ് ചേര്‍ത്ത് വെച്ച് ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലും താരപുത്രിക്ക് ഉണ്ട്. ആരെയും ഞെട്ടിക്കുന്ന മേക്കോവറാണ് ഖുശ്ബുവിന്റെ രണ്ടു മക്കള്‍ക്കും ഉളളത്.