Latest News

രാധികയ്ക്കും മകനും ഒപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ ശരത് കുമാര്‍; കേക്ക് മുറിക്കുന്ന ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് രാധിക

Malayalilife
രാധികയ്ക്കും മകനും ഒപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ ശരത് കുമാര്‍; കേക്ക് മുറിക്കുന്ന ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് രാധിക

ടന്‍, രാഷ്ട്രീയ പ്രവര്‍ത്തകനായൊക്കെ ആരാധകര്‍ക്കും സുപരിചിതനായ താരമാണ് ശരത് കുമാര്‍. ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. താരത്തിന് ആശംസകള്‍ അറിയിക്കുകയാണ് താരലോകവും ആരാധകരും. ആശംസ അറിയിച്ച ഭാര്യ രാധികയും എത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് രാധിക ആശംസകള്‍ അറിയിച്ചത്. ഇതോടെ ഇരുവരുടെയും പ്രണയകഥയും വിവാഹങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്.
മകന്‍ രാഹുലിനൊപ്പമായിരുന്നു രാധികയും ശരത്കുമാറും ചേര്‍ന്ന് പിറന്നാള്‍ ആഘോഷമാക്കിയിരിക്കുന്നത്. കേക്ക് മുറിച്ച് ലളിതമായൊരു ചടങ്ങിലായിരുന്നു ആഘോഷം. കേക്ക് മുറിക്കുന്ന സമയത്ത് ഭര്‍ത്താവിനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു രാധിക പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ യഥാര്‍ഥ ശരത്കുമാര്‍ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് കൊടുത്തതും. തമിഴിലെ മുന്‍നിര താരദമ്പതിമാരാണ് ശരത് കുമാറും രാധികയും. ഒന്നിലധികം തവണ വിവാഹിതരായ ഇരുവരും 2001 ലാണ് വിവാഹിതരാവുന്നത്. രാധികയുടെ മൂന്നാം വിവാഹവും ശരത്കുമാറിന്റെ രണ്ടാം വിവാഹവുമായിരുന്നിത്. ഛായ ദേവിയാണ് ശരത്കുമാറിന്റെ ആദ്യഭാര്യ. ഈ ബന്ധത്തില്‍ വരലക്ഷ്മി, പൂജ എന്നിങ്ങനെ രണ്ട് പെണ്‍മക്കളുണ്ട്. വരലക്ഷ്മി ശരത്കുമാര്‍ ഇപ്പോള്‍ തെന്നിന്ത്യയിലെ ശ്രദ്ധേയായ അഭിനേത്രിയാണ്. സിനിമയില്‍ സ്വ്ന്തമായി ഒരു സാഥാനം നേടിയെടുക്കാന്‍ വരലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.

മലയാള നടന്‍ പ്രതാപ് പോത്തനെയായിരുന്നു രാധിക ആദ്യം വിവാഹം കഴിക്കുന്നത്. 1985 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വേര്‍പിരിഞ്ഞു. പിന്നീട് 1990 ലാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയുമായി രാധിക വിവാഹിതയാവുന്നത്. ഈ ബന്ധം 1992 ല്‍ അവസാനിപ്പിച്ചു. ഇതില്‍ റയാന്‍ എന്നൊരു മകളുണ്ട്. ആദ്യ രണ്ട് വിവാഹങ്ങളും വേര്‍പിരിഞ്ഞതിന് ശേഷം 2001 ല്‍ ശരത്കുമാറും രാധികയും ഒന്നിച്ചു. 2004 ല്‍ രാഹുല്‍ എന്നൊരു ആണ്‍കുഞ്ഞ് കൂടി ഇവര്‍ക്ക് പിറന്നു.രാധിക, ശരത്കുമാര്‍, അരവിന്ദ് സ്വാമി എന്നിങ്ങനെയുള്ള താരങ്ങളെല്ലാം ചേര്‍ന്ന് നല്ലൊരു സുഹൃത്ത് വലയം ഉണ്ടായിരുന്നു. ഇവരെല്ലാം ഒരുമിച്ച് കൂടുകയും പാര്‍ട്ടികളൊക്കെ നടത്താറുമുണ്ടായിരുന്നു. 'ശരതും ഞാനും എത്രയോ കാലങ്ങളായി സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. കഥകള്‍ പറയുകയും ഒരുമിച്ച് പുറത്ത് പോവുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. ആദ്യമായി തന്റെ അമ്മ ഇക്കാര്യത്തില്‍ ഇടപ്പെട്ട് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹത്തെ വിവാഹം കഴിക്കുന്നത് നല്ലതാണെന്ന് കൂടി സൂചിപ്പിച്ചു.മകള്‍ റയാന് ഒരു സുരക്ഷിതത്വം ഉറപ്പാക്കാന്‍ അത് നല്ലതായിരുന്നു. പിന്നീട് ഇത് നടത്തിക്കൂടാ എന്ന് ചിന്തിച്ചു. അങ്ങനെയാണ് 2001 ഫെബ്രുവരിയില്‍ രാധികയും ശരത്കുമാറും വിവാഹിതരാവുന്നത്. വിവാഹശേഷം ശരത് സിനിമകളിലും രാധിക ടെലിവിഷനിലുമായി നിറഞ്ഞ് നിന്നിരുന്നു. ഇതിനിടെ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെപ്പ് നടത്തിയിരുന്നു.


 

Read more topics: # actor sharth kumar,# celebrates his,# birthday
actor sharth kumar celebrates his birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക