തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രത്തിന്റെ കുടുംബത്തിന്റെ വീട്ടിലേക്ക് ഒരു അതിഥി കൂടി എത്തിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ മകള്‍ അക്ഷിതയാണ് വിക്രത്തിന്റെ കുടുംബത്തിലെ സന്തോഷ വാര്‍ത്തയ്ക്ക് പിന്നില്‍. ചിയാന്‍ മുത്തച്ഛനായതിന്റെ സന്തോഷമാണ് ഇപ്പോള്‍ ആരാധകര്‍ അറിയിക്കുന്നത്.
2017ല്‍ ആയിരുന്നു വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായത്. മനു രഞ്ജിത്ത് ആണ് അക്ഷിതയെ വിവാഹം ചെയ്തത്. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് അക്ഷിതയുടെ ഭര്‍ത്താവ്. വാര്‍ത്ത അറിഞ്ഞത് മുതല്‍ സന്തോഷത്തില്‍ ആണ് വിക്രമും കുടുംബവും. നിലവിലെ സാഹചര്യത്തില്‍ ഈ സന്തോഷം ലളിതമായ രീതിയില്‍ ആഘോഷിക്കാന്‍ കുടുംബം പദ്ധതിയിടുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോബ്രയാണ് വിക്രമിന്റെ ഇനി വരാന്‍ ഇരിക്കുന്ന ചിത്രം, വിക്രം കോബ്രയില്‍ ഏഴ് വ്യത്യസ്ത ഗെറ്റപ്പില്‍ ആണ് അവതരിക്കുന്നത്. യുവാവായും വൃദ്ധനായും തടിച്ച ശരീര പ്രകൃതിയുള്ളയാളായുമെല്ലാം വിക്രം എത്തുന്ന പോസ്റ്റര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത് ശ്രീനിധി ഷെട്ടിയാണ് , ഇര്‍ഫാന്‍ പഠാനാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.