Latest News

ആരോഗ്യനിലയില്‍ പുരോഗതി; നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനെ തുടര്‍ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റി

Malayalilife
 ആരോഗ്യനിലയില്‍ പുരോഗതി; നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനെ തുടര്‍ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റി

പ്രശസ്ത സിനിമാനാടക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രന്റെ  ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഹൃദയ ശ്വാസകോശ പരിശോധനകള്‍ക്കും തുടര്‍ ചികില്‍സയ്ക്കുമായി എറണാകുളം അമൃത സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റിയതായി റിപ്പോര്‍ട്ടുകള്‍.  മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് വൈക്കം ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍ സെന്ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം.മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്നുണ്ടായ അണുബാധയ്ക്ക് വിദഗ്ധ ചികില്‍സയിലൂടെ ശമനമുണ്ടായതോടെയാണ് ഹൃദയ ശ്വാസകോശ സംബന്ധമായ ചികില്‍സയ്ക്കായി പി.ബാലചന്ദ്രനെ അമൃതയിലേക്ക് മാറ്റിയത്.

നാടകസിനിമാ സംവിധായകന്‍, നാടക രചയിതാവ്, അദ്ധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അദ്ധ്യാപകനായിരുന്നു ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ' ഇവന്‍ മേഘരൂപന്‍' എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ...ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത 'കോളാമ്പി'യിലായിരുന്നു അവസാനമായി അഭിനയിച്ചത്.


 

actor and script writer p balachandran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES