സംവിധായകനായി പിന്നീട് നടനായി മാറിയ ആളാണ് ലാല്‍. മലയാളസിനിമയില്‍ മുന്നിട്ട് നില്‍ക്കുന്ന ഏതൊരു നടനെയും പോലെ ലാലും മിമിക്രി വേദികളിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. സംവിധായകന്‍ സിദ്ധിഖിനൊപ്പം സിനിമകള്‍ ചെയ്ത് തുടങ്ങിയ താരം തുടങ്ങിയത്. സംവിധാനത്തിന് പുറമെ അഭിനേതാവായും സജീവമാവുകയായിരുന്നു നടന്‍. നായകനായും സഹടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാല്‍ മലയാളത്തില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടന്‍ സിനിമകള്‍ ചെയ്തു.
പിന്നീട് സ്വന്തമായും താരം ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. ടു ഹരിഹര്‍ നഗര്‍, കിംഗ് ലയര്‍ പോലുളള സിനിമകളെല്ലാം ലാലിന്റ സംവിധാനത്തില്‍ വലിയ വിജയം നേടിയ ചിത്രങ്ങളാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു തുറന്ന് പറച്ചിലാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ തുടക്കകാലത്ത് സ്ത്രീവേഷങ്ങള്‍ മാത്രമാണ് ചെയ്തിരുന്നതെന്ന് ലാല്‍ തുറന്നുപറഞ്ഞിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങുമ്‌ബോള്‍ ഞാന്‍ സ്ത്രീ വേഷമാണ് ചെയ്തിരുന്നത്.ഒന്‍പതാം ക്ലാസ് വരെയൊക്കെ എനിക്ക് പെണ്ണിന്റെ ശബ്ദമായിരുന്നു, പിന്നീട് ഉറച്ച ശബ്ദമായി. ശബ്ദം തനിക്ക് ചിലപ്പോഴൊക്കെ വില്ലനായിട്ടുണ്ടെന്നും ലാല്‍ പറയുന്നു. നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം ആദ്യമായി ഞാനൊരു അമച്വര്‍ നാടക മല്‍സരത്തില്‍ പങ്കെടുക്കുന്നത് എറണാകുളത്ത് വെച്ചാണ്. നായകവേഷമാണ് ഞാന്‍ ചെയ്തത്. അഭിനയത്തിന് മികച്ച നടനുളള അവാര്‍ഡ് എനിക്ക് ലഭിക്കാതിരുന്നതിന്റെ കാരണമായി പറഞ്ഞത് നായകന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു എന്നായിരുന്നു. അതേചൊല്ലി ഞങ്ങള്‍ ബഹളം വെച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.