കഴിഞ്ഞ കൊല്ലം ഒരു പീസ് കേക്ക് വാങ്ങിയപ്പോ അറിഞ്ഞില്ല ഈ വര്‍ഷം എന്റേതാകുമെന്ന്...!! അമ്പിളിയുടെ പിറന്നാള്‍ ആഘോഷിച്ച് ആദിത്യന്‍

Malayalilife
  കഴിഞ്ഞ കൊല്ലം ഒരു പീസ് കേക്ക് വാങ്ങിയപ്പോ അറിഞ്ഞില്ല ഈ വര്‍ഷം എന്റേതാകുമെന്ന്...!! അമ്പിളിയുടെ പിറന്നാള്‍ ആഘോഷിച്ച് ആദിത്യന്‍

ലയാളി മിനിസ്‌ക്രീന്‍  പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് നടന്‍ ആദിത്യനും അമ്പിളി ദേവിയും. വര്‍ഷങ്ങളായി സീരിയല്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന ഇരുവരും വിവാഹിതരായത് ആരാധകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു. ജനുവരിയില്‍ വിവാഹിതരായ ഇരുവരും ഇപ്പോള്‍ ഒരു പൊന്നൊമനയെ പ്രതീക്ഷിക്കുകയാണ്. അമ്പിളിയുടെ ആരോഗ്യത്തെക്കുറിച്ചും വിശേഷങ്ങളുമൊക്കെ ആദിത്യന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഗര്‍ഭണിയായ അമ്പിളി സീരിയലില്‍ നിന്നും ഇടവേള എടുത്തിരിക്കയാണ്. തങ്ങളുടെ ജീവിതത്തിലെ  പ്രധാനപ്പെട്ട സംഭവങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കുന്ന ആദിത്യന്‍ ഇപ്പോള്‍ അമ്പിളിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ആശംസ അറിയിച്ച് ഒരു ചിത്രം പങ്കുവച്ചിരിക്കയാണ്.

ഗര്‍ഭിണിയായ അമ്പിളിയുടെ വയറ്റില്‍ ഉമ്മ വയ്ക്കുന്ന ചിത്രമാണ് ആദിത്യന്‍ പങ്കുവച്ചിരിക്കുന്നത്. കൂടെ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സീത ലൊക്കേഷനില്‍ അമ്പിളിയുടെ പിറന്നാള്‍ പ്രൊഡ്യൂസര്‍ ബിനു ചേട്ടന്‍ കേക്ക് കട്ട് ചെയ്യാന്‍ വിളിക്കുമ്പോള്‍ ആണ് ഞാന്‍ അറിയുന്നത്, അന്ന് കൂട്ടത്തില്‍ ഒരു കഷണം കേക്കും കിട്ടി ആശംസകള്‍ പറഞ്ഞ് മടങ്ങി, പക്ഷെ ഈ കൊല്ലം എന്റെ ഒപ്പം ആകുമെന്നും എനിക്ക് സ്വന്തം ആകുമെന്നും ഈശ്വരന്‍ സത്യം അറിഞ്ഞില്ല ഒപ്പം എനിക്ക് ഒരു ''കുഞ്ഞു സമ്മാനം'അതുകൊണ്ട് അല്പം പഴഞ്ചന്‍ രീതി ആണേലും ഈ കൊല്ലം എന്റെ കുഞ്ഞിന് ഇരിക്കട്ടെ 'ഉമ്മ' എന്നു പറഞ്ഞുകൊണ്ടാണ് ആദിത്യന്‍ അമ്പിളിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സുഹൃത്തുക്കളും ആരാധകരുമായി നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

 സീതയില്‍ ആദിത്യന്റെ ചേച്ചിയായി വേഷമിട്ട ലക്ഷ്മി പ്രസാദും അമ്പിളിക്ക്  ആശംസകളുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നമ്മള്‍ ഒരുമിച്ചാണ് ആഘോഷിച്ചത് എന്നു പറഞ്ഞുകൊണ്ടാണ്  ലക്ഷ്മി ആശംസ, അറിയിച്ചത്. രണ്ടാം വിവാഹമാണെങ്കിലും സ്വന്തം കുഞ്ഞിനെപോലെയാണ് അമ്പിളിയുടെ മകന്‍ അപ്പുവിനെ ആദിത്യന്‍ നോക്കുന്നത്. സന്തോഷത്തോടെയാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. ്. ദിവസങ്ങള്‍ക്ക് മുന്‍പ് മകന്‍ അപ്പു ഡാന്‍സ് പഠിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ആദിത്യനും അമ്പിളിയും പങ്കുവച്ചിരുന്നു.  സ്‌കൂളിലെ പരിപാടിക്ക് ഡാന്‍സ് അവതരിപ്പിച്ച അപ്പുവിന് ഒന്നാം സമ്മാനവും ലഭിച്ചിരുന്നു.
.

actor adithyan celebrates ambili devis birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES