2018 എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ജൂഡ് ആന്റണി
തെന്നിന്ത്യയിലെ പ്രശസ്ത പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സുമായി സിനിമ ചെയ്യുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.ഇത് സംബന്ധിച്ച കരാറില്‍ ലൈക്ക പ്രൊഡക്ഷന്‍സും ജൂഡ് ആന്റണി ജോസഫും തമ്മില്‍ കഴിഞ്ഞ മാസം എത്തിച്ചേര്‍ന്നിരുന്നു.
ഇപ്പോളിതാ ഈ ചിത്രത്തില്‍ നായകന്‍ ആവുക വിക്രമാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ജൂഡ് ചിത്രത്തില്‍ നായകനായി വിക്രം എത്തിയേക്കും എന്നാണ് വിവരം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് തന്റെ എക്‌സ് പോസ്റ്റില്‍ ശ്രീധര്‍ പിള്ള പറയുന്നു. അതേ സമയം ജൂഡ് അടുത്ത വര്‍ഷം ആദ്യം ആസിഫ് അലിയെ നായകനാക്കി ഒരു മലയാള ചിത്രം ഒരുക്കുമെന്നും ശ്രീധര്‍ പിള്ള പറയുന്നുണ്ട്.
എന്തായാലും ലൈക്ക പ്രൊഡക്ഷന്‍സും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നുള്ള പ്രൊജക്ട് പ്രാരംഭ ഘട്ടത്തിലാണ് എന്നാണ് വിവരം.2018 എന്ന ചിത്രത്തോട് കൂടി ബോക്സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്റണി. 200 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രമാണ് 2018. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ജൂണ്‍ 7 മുതല്‍ 2018 ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.