മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50; ടൈറ്റില്‍ ലുക്ക് ഇന്നെത്തും

Malayalilife
 മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50; ടൈറ്റില്‍ ലുക്ക് ഇന്നെത്തും

ചിത്രീകരണം പൂര്‍ത്തിയായ ലിയോക്ക് ശേഷം പാഷന്‍ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ വീണ്ടും കൈകോര്‍ക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ റിലീസ് ചെയ്യും. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ്  ചിത്രത്തിന്  താല്‍കാലികമായി VJS50 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അന്‍പതാമത്തെ ചിത്രം വലിയ ക്യാന്‍വാസില്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നിതിലന്‍ ആണ്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമ ക്രൈം, ത്രില്ലര്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ഡ്രാമയാണ്.ചിത്രത്തിലെ താരങ്ങളെ വരും ദിവസങ്ങളില്‍ ഒഫീഷ്യലി അണിയറപ്രവര്‍ത്തകര്‍ അറിയിക്കും.

കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായ ബി.അജനീഷ് ലോക്നാഥ് 'കാന്താര' എന്ന ചിത്രത്തിന് ശേഷം സംഗീതം ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ നിഥിലന്റെ 'കുരങ്ങു ബൊമ്മൈ' എന്ന ചിത്രത്തിനും അജനീഷ് സംഗീതം നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഫിലോമിന്‍ രാജ് (മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ)എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അയ്യര്‍ക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വര്‍ക്കുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ശെല്‍വകുറാണ് പ്രൊജക്റ്റ് ഡിസൈനര്‍.

പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ജി.ജയറാമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സീതാകതി, അന്നബെല്ലെ സേതുപതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയുമായുള്ള പ്രൊഡക്ഷന്‍ ടീമിന്റെ മൂന്നാമത്തെ കൂട്ടുകെട്ടാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Vijaysethupathys VJS50 Movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക