Latest News

15 വര്‍ഷത്തിന് ശേഷം സൂര്യയുടെ  വാരണം ആയിരം തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് യുഎസിലും റിലീസ്; ട്രെയിലര്‍ പുറത്തു

Malayalilife
 15 വര്‍ഷത്തിന് ശേഷം സൂര്യയുടെ  വാരണം ആയിരം തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് യുഎസിലും റിലീസ്; ട്രെയിലര്‍ പുറത്തു

ക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2008 ല്‍ എത്തിയ വാരണം ആയിരം. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ വാരണം ആയിരം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുകയാണ്. തെലുങ്ക് പതിപ്പാണ് തീയേറ്റുകളിലേക്ക് എത്തുക.

സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യയ്ക്ക് പുറമെ യുഎസിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. യുഎസില്‍ ജൂലൈ 19 നും ഇന്ത്യയില്‍ 21 നുമാണ് ചിത്രത്തിന്റെ റീ റിലീസ്. ഇതോടനുബന്ധിച്ച് 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രെയ്ലറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛന്‍ കൃഷ്ണന്‍, മകന്‍ സൂര്യ എന്നിങ്ങനെ ഡബിള്‍ റോളിലാണ് സൂര്യ എത്തിയത്. സമീര റെഡ്ഡിയും ദിവ്യ സ്പന്ദനയും സിമ്രാനുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

ദീപ നരേന്ദ്രന്‍, ബബ്ലൂ പൃഥ്വിവീരാജ്, അവിഷേക് കാപര്‍ത്തിക്, അജയ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഗൗതം മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജ് ആയിരുന്നു. ആര്‍ രത്‌നവേലു ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.


 

Read more topics: # വാരണം ആയിരം
Vaaranam Aayiram surya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES