പോലീസ് വേഷത്തില്‍  ഷെയ്‌നും സണ്ണി വെയ്‌നും; വേല'യുടെ  മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
പോലീസ് വേഷത്തില്‍  ഷെയ്‌നും സണ്ണി വെയ്‌നും; വേല'യുടെ  മോഷന്‍ പോസ്റ്റര്‍ പുറത്ത്

സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ മോഷന്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ റിലീസ് ചെയ്തു. സിവില്‍ പോലീസ് ഓഫീസറായി ഉല്ലാസ് അഗസ്റ്റിനായി ഷെയ്ന്‍ നിഗവും എസ്.ഐ മല്ലികാര്‍ജുനന്‍ ആയി സണ്ണിവെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

നവാഗതനായ ശ്യാം ശശിയുടെ  സംവിധാനത്തല്‍ അരങ്ങേറുന്ന ചിത്രമാണ്  'വേല.ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ റിലീസ് ചെയ്തിരിക്കുകയാണ്. എം .സജാസ രചന നിര്‍വഹിച്ച ചിത്രമാണിത്.  പാലക്കാട്ടെ ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റ ഇതിവൃത്തം. ക്രൈം ഡ്രാമാ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് വേല.  ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷന്‍സാണ്.

ചിത്ര സംയോജനം നിര്‍വഹിക്കുന്നത്  മഹേഷ് ഭുവനേന്ദ് ആണ്. ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുരേഷ് രാജനാണ്.  ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സുനില്‍ സിംഗും,  സംഗീത സംവിധാനം നിര്‍വഹിക്കുന്നത്  സാം സി എസ്സുമാണ്.


 പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി. സംഘട്ടനം : പി സി സ്റ്റണ്ട്സ് , ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്നിവേശ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍.പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവന്‍.അസോസിയേറ്റ് ഡയറക്‌റ്റേര്‍സ് : തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ. മേക്കപ്പ് : അമല്‍ ചന്ദ്രന്‍ , ഡിസൈന്‍സ് ടൂണി ജോണ്‍ ,സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓള്‍ഡ് മംഗ്‌സ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

ചിത്രം പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

 

VELA MOTION POSTER

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES