തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം റാങ്കിയുടെ റിലീസിന് തയ്യാറെടുക്കുകയാണ് നടി തൃഷ കൃഷ്ണന്. ഇതിനിടെ നടി തമിഴിലെ സൂപ്പര്‍ താരങ്ങളായ അജിത്തിന്റെയും വിജയുടെയും നായികയായി എത്തുന്ന ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന റി്പ്പോര്‍ട്ടും പുറത്ത് വരുകയാണ്.
വിഘ്നേശ് ശിവനും അജിത്തും ഒന്നിക്കുന്ന സിനിമ എകെ 62' എന്ന ചിത്രത്തിലാണ് തൃഷ് നായികയാകുന്നത്്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'തുനിവ്' എന്ന ചിത്രത്തിന്റെ റിലീസിനു ശേഷമായിരിക്കും 'എകെ 62'ന്റെ ജോലികള്‍ തുടങ്ങുക എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍.
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം 'യെന്നൈ അറിന്താലി'ല്‍ തൃഷയായിരുന്നു അജിത്തിന്റെ നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ചിത്രത്തിന്റെ വലിയൊരു ആകര്‍ഷണമായിരുന്നു.
അതേസമയം, 15 വര്‍ഷത്തിന് ശേഷം വരാനിരിക്കുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു തമിഴ് ചിത്രത്തില്‍ തൃഷ വിജയിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതായി തമിഴ് സിനിമ രംഗത്ത് അഭ്യൂഹങ്ങളുണ്ട്.
അതേസമയം, തൃഷയുടെ റാങ്കി ഈ ആഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഒരു ആക്ഷന്‍-ത്രില്ലര്‍ എന്ന് പറയപ്പെടുന്ന ചിത്രത്തില്‍ അവര്‍ ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് എത്തുന്നത്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് 1 ലാണ് തൃഷ അവസാനമായി സ്ക്രീനില്‍ എത്തിയത്.
അടുത്തിടെയാണ് തൃഷ ഇന്‍ഡസ്ട്രിയില്‍ 20 വര്‍ഷം പിന്നിട്ടത്. 2002-ല്‍, തമിഴ് റൊമാന്റിക് സിനിമയായ മൗനം പേസിയാതെ എന്ന ചിത്രത്തിലൂടെ സൂര്യയ്ക്കൊപ്പം തൃഷ ആദ്യമായി അഭിനയിച്ചത്. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി 50-ലധികം സിനിമകളിലും ഏതാനും ഹിന്ദി പ്രോജക്ടുകളിലും തൃഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനുവരിയില്‍ വിജയ് നായകനാകുന്ന വാരിസുവും അജിത്തിന്റെ തുനിവും ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടന്‍ ഇരിക്കുകയാണ്. തമിഴകത്ത് അജിത്തിനെക്കാള്‍ വലിയ താരമാണ് വിജയ് എന്ന് ദില്‍ രാജു വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇരു താരങ്ങളുടെയും ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. ഇത് വലിയ ഫാന്‍ ഫൈറ്റിലേക്ക് നീങ്ങിയിരുന്നു.
ഇതിനെതിരയും തൃഷ പ്രതികരിച്ചിരുന്നു.
''ഞാന്‍ വ്യക്തിപരമായി നമ്പര്‍ ഗെയിമില്‍ വിശ്വസിക്കുന്നില്ല. ഇത് നിങ്ങളുടെ അവസാന സിനിമയ്ക്ക് ലഭിക്കുന്ന ഒരു ടാഗ് മാത്രമാണ്. നിങ്ങളുടെ അവസാന ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, നിങ്ങളെ നമ്പര്‍ 1 ആയി കണക്കാക്കും. കുറച്ച് സമയത്തേക്ക് നിങ്ങള്‍ക്ക് റിലീസ് ഇല്ലെങ്കില്‍, ആ സ്ഥാനത്ത് മറ്റാരെങ്കിലും ഉണ്ടാകും. അജിത്തിനും വിജയ്ക്കുമിടയില് ഒരാളെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ, അവര്‍ ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നു. പ്രേക്ഷകര്‍ എന്ന നിലയിലാണ് ഞങ്ങള്‍ അവരുടെ സിനിമകള്‍ കാണുന്നത്. പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്താല്‍, അവരുടെ സിനിമകള്‍ കാണുന്നത് സന്തോഷത്തോടെയാണ്. ഇരുവരും വലിയ സൂപ്പര്‍ താരങ്ങളാണ്. ആരാണ് വലുതെന്ന് ഞാന്‍ എങ്ങനെ പറയും ?''