തെന്നിന്ത്യയുടെ താരറാണിയാണ് തൃഷ. കഴിഞ്ഞ 20 വര്‍ഷമായി മുന്‍നിര നായികമാരുടെ പട്ടികയില്‍ തൃഷയുണ്ട്. 41കാരിയായ തൃഷ ഇതുവരെ വിവാഹിതയല്ല. അതിനാല്‍ തന്നെ, എപ്പോഴും അഭിമുഖങ്ങളിലും മറ്റും തൃഷ നേരിടുന്ന ചോദ്യങ്ങളിലൊന്ന് വിവാഹത്തെ കുറിച്ചാണ്. ഇടയ്ക്ക് വിജയ് - തൃഷ ഡേറ്റിംഗ് വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ ചൂടു പിടിച്ചിരുന്നു.
ഇപ്പോഴിതാ, തൃഷ പങ്കുവച്ച ഒരു ചിത്രവും അതിനു താഴെ നിറയുന്ന ആരാധകരുടെ കമന്റുകളുമാണ് ശ്രദ്ധ കവരുന്നത്. ട്രെഡീഷണല്‍ വേഷത്തിലുള്ള ചിത്രമാണ് തൃഷ പങ്കുവച്ചത്. 'സ്‌നേഹം എപ്പോഴും വിജയിക്കും' എന്നാണ് തൃഷ ചിത്രത്തിനു അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
അതേസമയം, സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഗാനരംഗത്തിനിടെ പകര്‍ത്തിയ ചിത്രമാണിതെന്നും റിപ്പോര്‍ട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ 'മൗനം പേസിയതേ' എന്ന ചിത്രത്തിലൂടെയാണ് തൃഷ കൃഷ്ണന്‍ എന്ന താരം നായികാ പദവിയിലേയ്‌ക്കെത്തുന്നത്. പിന്നീട് 'സാമി', 'ഗില്ലി', 'വിണ്ണയ്താണ്ടി വരുവായ', 'കൊടി', '96' അങ്ങനെ ഒട്ടവധി ചിത്രങ്ങളില്‍ സിനിമാസ്വാദകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്കു തൃഷ ജന്മം നല്‍കി. തമിഴ് സിനിമാലോകത്തു മാത്രമല്ല,തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലും തൃഷ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.