Latest News

എനിക്ക് ഖേല്‍ അറിയാമെന്ന് ഞാന്‍ കരുതി. ..അപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ ഖിലാഡിയെ കണ്ടുമുട്ടി; അക്ഷയ് കുമാറിനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രം പങ്ക് വച്ച്  ടൊവിനോ തോമസ്

Malayalilife
topbanner
 എനിക്ക് ഖേല്‍ അറിയാമെന്ന് ഞാന്‍ കരുതി. ..അപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ ഖിലാഡിയെ കണ്ടുമുട്ടി; അക്ഷയ് കുമാറിനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രം പങ്ക് വച്ച്  ടൊവിനോ തോമസ്

ക്ഷയ് കുമാറിനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കിട്ട് ടൊവിനോ തോമസ്. ചിത്രം കണ്ട് താരത്തിന്റെ കരിയറിലെ ഒരു പുതിയ അധ്യായത്തിലേക്കുള്ള സൂചനയാണോ ഇതെന്ന് സംശയത്തിലാണ് ആരാധകര്‍.

2018 എന്ന സിനിമയിലെ ഗംഭീര പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളും പുരസ്‌കാരങ്ങളുമൊക്കെ താരം നേടിയിരുന്നു. താരത്തിന്റെ അടുത്ത ലക്ഷ്യം ബോളിവുഡിലാണെന്ന് കുറച്ചു നാളുകളായി വാര്‍ത്തകള്‍ കേള്‍ക്കുന്നു. ജിമ്മില്‍ അക്ഷയ് കുമാറിനൊപ്പം ചെലവഴിച്ച ആവേശകരമായ നിമിഷത്തിനൊപ്പം, '' എനിക്ക് ഖേല്‍ അറിയാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ ഖിലാഡിയെ കണ്ടുമുട്ടി...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. 

 96-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി '2018' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന്റെ സന്തോഷവും ടൊവി?നോ മുന്‍പ് പങ്കുവച്ചിരുന്നു.

Tovino Thomas with Akshay Kumar at gym

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES