അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി നടന്‍ ടൊവിനോ തോമസ്. അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ സെപ്റ്റിമിയസ് പുരസ്‌ക്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018, എവരിവണ്‍ ഈസ് എ ഹീറോ' എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.
സെപ്റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവന്‍ ബാമും മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച് ടൊവിനോ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്.
നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വര്‍ഷാവര്‍ഷം നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്‌സ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിങ്ങനെ ഓരോ ഭൂഖണ്ഡങ്ങളിലെയും മികച്ച നടന്‍, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങള്‍ പുരസ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മികച്ച ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ 2018 നോമിനേഷന്‍ നേടിയിരുന്നു.
200 കോടി ക്ളബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമയാണ് 2018. കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് ഉള്‍പ്പെടെ വമ്പന്‍ താരനിരയാണ് അണിനിരന്നത്.