അനുപമ പരമേശ്വരന് നായികയായെത്തുന്ന തില്ലു സ്ക്വയര്‍ സിനിമയുടെ ട്രെയിലറെത്തി. അതീവ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ട്രെയിലറില്‍ തിളങ്ങുന്നത്. നടിയുടെ ലിപ്ലോക്ക് രംഗങ്ങളടക്കമുള്ള ഗ്ലാമര്‍ രംഗങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം 'ഡിലെ തില്ലു'വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ.
മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും. എഡിറ്റിംഗ് നവീന്‍ നൂലി. സംഗീതം രാം ആന്‍ഡ് അച്ചു. മാര്‍ച്ച് 29ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, വിമല്‍ കൃഷ്ണ ആയിരുന്നു ഡിജെ തില്ലു ചിത്രത്തിന്റെ സംവിധായകന്.
അതേസമയം, 'സൈറണ്‍' എന്ന തമിഴ് ചിത്രമാണ് അനുപമയുടെതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. 'ജെഎസ്കെ ട്രൂത് ഷാല്‍ ഓള്‍വേയ്സ്' എന്ന മലയാള ചിത്രവും നടിയുടെതായി ഒരുങ്ങുന്നുണ്ട്. 'ഈഗിള്‍' എന്ന തെലുങ്ക് ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.