നാച്ചുറല്‍ സ്റ്റാര്‍ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സൂര്യയുടെ ശനിയാഴ്ച' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുന്നു. നാനി ഉള്‍പ്പെടെയുള്ള പ്രധാന അഭിനേതാക്കളുടെ ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തീകരിച്ചത്.
ചിത്രത്തിന്റെതായ് പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോയും അണ്‍ചെയ്ന്‍ഡ് വീഡിയോയും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പരുക്കന്‍ ലുക്കില്‍ നാനി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമിഴ് നടന്‍ എസ് ജെ സൂര്യയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് നായിക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായ് പുറത്തിറങ്ങുന്ന പാന്‍ ഇന്ത്യ സിനിമയാണിത്.
ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാര്‍ത്തിക ശ്രീനിവാസ്, സംഗീതം: ജേക്‌സ് ബിജോയ്, ആക്ഷന്‍: രാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രന്‍ഡ്‌സ്, പിആര്‍ഒ: ശബരി.