നടി തപ്‌സി പന്നുവിന് അഭിനന്ദനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. താന്‍ ആകെ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടെ കണ്ട ഒരു ബോളിവുഡ് സിനിമ 'മുള്‍ക്കാ'ണെന്നും അദ്ദേഹം ചിത്രത്തില്‍ തപ്‌സിയുടെയും ഋഷി കപൂറിന്റെയും അഭിനയം മികച്ചതാണെന്നും എഴുതി. അതേ സമയം തന്റെ ചിത്രം മാര്‍ക്കണ്ഡേയ കട്ജു ശ്രദ്ധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് തപ്‌സി അറിയിക്കുകയും ചെയ്‌തു.
Thank you so much sir. I'm glad my work caught your attention ????????
- taapsee pannu (@taapsee) July 24, 2020
'മുള്‍ക്ക്' എന്ന ചിത്രം ഇന്ത്യയില്‍ മുസ്‌ലിങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതെങ്ങനെയെന്ന് ചിത്രീകരിക്കുന്നു എന്നും ചില നിക്ഷിപ്ത താല്‍പ്പര്യങ്ങളാല്‍ നിരവധി ആളുകള്‍ ഈ ചിത്രത്തെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു എന്നും ഈ സിനിമയ്ക്ക് സമാനയായി ഈ ചിത്രത്തിന് ഐഎംഡിബി റേറ്റിങ് കുറഞ്ഞത് ഈ ഒരു സാഹചര്യത്തിലായിരുന്നു എന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞു.
Many people were bad mouthing Mulk&some vested interests manipulated low IMDB rating for this greatfilm which depicted howMuslims r often branded as traitors in India.I was in California when it was released&immediately wrote in its support,praising performance by u&Rishi Kapoor
- Markandey Katju (@mkatju) July 24, 2020
'മുള്‍ക്ക്' എന്ന ചിത്രത്തിന്റെ കഥ ഇന്ത്യയിലെ ഒരു പട്ടണത്തിലെ മുസ്‌ലിം കുടുംബവുമായി ബന്ധപ്പെട്ടാണ് പുരോഗമിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഋഷി കപൂര്‍, തപ്‍സി എന്നിവരാണ്. 2018ലാണ് ചിത്രം റിലീസായത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ ഥപ്പട്, ആര്‍ട്ടിക്കിള്‍ 15 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ്.