Latest News

കൈയില്‍ വജ്രമോതിരം അണിഞ്ഞ് നിറപുഞ്ചിരിയോടെ നില്ക്കുന്ന ചിത്രം പങ്ക് വച്ച് സോനാക്ഷി സിന്‍ഹ; വലിയൊരു സ്വപ്നങ്ങളി ലൊന്ന് യാഥാര്‍ത്ഥ്യമാകുന്നു എന്ന കുറിപ്പ് പങ്ക് വച്ചതോടെ വിവാഹം നിശ്ചയം കഴിഞ്ഞോയെന്ന ചോദ്യവുമായി ആരാധകര്‍

Malayalilife
കൈയില്‍ വജ്രമോതിരം അണിഞ്ഞ് നിറപുഞ്ചിരിയോടെ നില്ക്കുന്ന ചിത്രം പങ്ക് വച്ച് സോനാക്ഷി സിന്‍ഹ; വലിയൊരു സ്വപ്നങ്ങളി ലൊന്ന് യാഥാര്‍ത്ഥ്യമാകുന്നു എന്ന കുറിപ്പ് പങ്ക് വച്ചതോടെ വിവാഹം നിശ്ചയം കഴിഞ്ഞോയെന്ന ചോദ്യവുമായി ആരാധകര്‍

രാധകരെ ഒന്നടങ്കം ആകാംക്ഷയിലാക്കിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കയ്യില്‍ വജ്രമോതിരവുമായി നിറചിരിയോടെ നില്‍ക്കുന്ന സൊനാക്ഷിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. 

എനിക്ക് വലിയ ദിവസമായിരുന്നു. എന്റെ വലിയൊരു സ്വപ്നങ്ങളിലെന്ന് യാഥാര്‍ത്ഥ്യമാകുന്നു. നിങ്ങളോട് അത് പങ്കുവയ്ക്കാനായി കാത്തിരിക്കുകയാണ്. ഇത് ഇത്ര എളുപ്പമായിരുന്നെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല- സൊനാക്ഷി സിന്‍ഹ കുറിച്ചു.

ഒരു പുരുഷന്റെ തോളില്‍ ചാഞ്ഞും കൈപിടിച്ചും നില്‍ക്കുന്ന സൊനാക്ഷിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ താരത്തിന്റെ കൂടെയുളളത് ആരാണെന്ന് വ്യക്തമല്ല. അയാളെ ഫ്രെയിമില്‍ നിന്ന് മുറിച്ചുമാറ്റിയിരിക്കുകയാണ്. ഇതോടെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞോ എന്ന ചോദ്യവുമായി നിരവധിപേരാണ് എത്തുന്നത്. 

സൊനാക്ഷിയും നടന്‍ സഹീര്‍ ഇഖ്ബാലും ഡേറ്റ് ചെയ്യുന്നതായി അടുത്തിടെ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും ഡബിള്‍ എക്‌സ്.എല്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവരാണെന്നുമാണ് സൊനാക്ഷി ഇതേ കുറിച്ച് ചോദിച്ച ചില മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യ ചിത്രമായ നോട്ട്ബുക്കിലൂടെ തന്നെ മികച്ച പ്രകടനം നടത്തിയ സഹീര്‍ ഏറെ കഴിവുള്ളയാളാണെന്നും ശ്രദ്ധിക്കപ്പെടേണ്ട നടനാണെന്നും താരം അന്ന് പറഞ്ഞിരുന്നു.

ബോളിവുഡില്‍ 2010 മുതല്‍ സജീവമായിട്ടുള്ള നടിയാണ് നടന്‍ ശത്രുഗ്‌നന്‍ സിന്‍ഹയുടേയും പൂനം സിന്‍ഹയുടേയും മകളായ സൊനാക്ഷി സിന്‍ഹ. സല്‍മാന്‍ ചിത്രം ഡബാങ്ങിലൂടെ വരവറിയിച്ച താരം ജോക്കര്‍, സണ്‍ ഓഫ് സര്‍ദാര്‍, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ് രാജ, ലിങ്കാ (തമിഴ്), ഫോര്‍സ് 2, കലങ്ക്, മിഷന്‍ മംഗള്‍, ഡബാങ് 3 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഭുജ് - ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കക്കൂഡ, ഡബിള്‍ എക്‌സ്.എല്‍ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍. ഇപ്പോഴിതാ സൊനാക്ഷിയുടെ പുതിയൊരു വിശേഷം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Sonakshi Sinha flaunts a diamond on her ring finger

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES