കോവിഡ് രണ്ടാം തരംഗത്തിന്റെ ബോധവത്കരണവുമായി രാജേഷ് വരിക്കോളിയുടെ ഹൃസ്വ ചിത്രം കരുതൽ ജനശ്രദ്ധയാകർഷിക്കുന്നു. അന്ധനായ വ്യക്തിയും ,അന്ധനായ വ്യക്തിയെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന ആശ്രദ്ധാലു ആയ യുവാവും ആണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. 45 സെക്കന്റിൽ താഴെ മാത്രമുള്ള ചിത്രം ഏറെ ശ്രദ്ധയാകർശിച്ചിരിക്കുന്നു. അശ്വിൻ എം ശിവം സംവിധാനം ചെയ്ത ചിത്രം ഇതിനകം കോഴിക്കോട് റൂറൽ പോലീസിന്റെ ഫേസ്ബുക് പേജിൽ ഇടം നേടിയിരിക്കുന്നു. ഇന്ന് കേരള പൊലീസിന്റെ ഔദ്യോഗിക പേജിലും പബ്ലിഷ് ചെയ്യപ്പെടും
മത പിതാ , സെയ്ഫ് എന്നീ ജനശ്രദ്ധയാകാർശിച്ച ഷോർട്ട് ഫിലിമുകളുടെ കഥാകാരൻ രാജേഷ് വരിക്കോളിയാണ് ഈ ഹൃസ്വ ചിത്രത്തിനും പിന്നിൽ. നാട്ടിൻ പുറത്തുകാരനായ ഇയാൾ ഒരു പച്ചക്കറി കട നടത്തിയാണ് ഉപജീവനം മാർഗം കണ്ടെത്തുന്നതെങ്കിലും കലാ രംഗത്തു ശ്രദ്ധേയമായ അടയാളങ്ങൾ പതിപ്പിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്. കോവിഡ് ഒന്നാം തരംഗതിനെ ആസ്പദമാക്കി ചിത്രീകരിച്ച സെയ്ഫ് എന്ന ഷൊർട് ഫിലിം വളരെ ജന ശ്രദ്ധയാകാർശിച്ചിരുന്നു. ഇതിനകം തന്നെ ഗോപിനാഥ് മുതുകാട്, ജിബു ജേക്കബ് തുടങ്ങിയവർ പ്രസംശകളുമായി രംഗത്തെത്തിയിരിക്കുകയാണ്.