ബോളിവുഡ് കിങ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടിയും സുഹൃത്തുമായ കോയല്‍ പൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങില്‍ അതിഥിയായി എത്തിയ സുഹാന മനോഹരമായി സംസാരിക്കുന്നതായിരുന്നു ആ വീഡിയോയില്‍. ഇതിന് പിന്നാലെ സുഹാനയെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു.
കോയല്‍ പുരി റിഞ്ചെറ്റിന്റെ ആദ്യ നോവലായ ക്ലിയര്‍ലി ഇന്‍വിസിബിള്‍ ഇന്‍ പാരീസിന്റെ പ്രകാശന ചടങ്ങിലാണ് സുഹാന വളരെ പക്വതയോടെ സംസാരിച്ചത്. മകള്‍ സുഹാന സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഗൗരി ഖാന്‍ കുറിച്ച വൈകാരികമായ വരികളുടെ തുടര്‍ച്ചയെന്നോണമാണ് ഷാരൂഖും സോഷ്യല്‍ മീഡിയയയില്‍ കുറിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷാരൂഖിനൊപ്പം താനാദ്യമായി പങ്കെടുത്തത് ഒരു പുസ്തക പ്രകാശനത്തിലായിരുന്നു. ഇപ്പോള്‍ അതുപോലൊരു പരിപാടിയില്‍ തന്നെ സുഹാനയും സംസാരിക്കുന്നത് കാണുമ്പോള്‍ ജീവിതചക്രം പൂര്‍ത്തിയായത് പോലെ തോന്നുന്നു എന്നാണ് ഗൗരി കുറിച്ചിരുന്നത്.
ഈ പോസ്റ്റ് പങ്കിട്ടുകൊണ്ട് ഷാരൂഖും കുടുംബത്തെ കുറിച്ച് കുറിച്ചു. 'അതെ നമ്മുടെ ജീവിതചക്രം പൂര്‍ത്തിയാവുകയാണ്, നമ്മുടെ കുഞ്ഞുങ്ങള്‍ തന്നെയാണ് അത് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നത്. അവരെ മൂന്ന് പേരെയും ഈ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ നീ ഒരുപാട് ചെയ്തു. അവരെ പഠിപ്പിച്ചു. സ്‌നേഹം പങ്കുവയ്ക്കുന്നതിന്റെ അഭിമാനവും ആനന്ദവും എന്താണെന്ന് അവരെ അറിയിച്ചു. സുഹാന അക്കാര്യത്തില്‍ മിടുക്കിയുമാണ്. എല്ലാം ശരിയാണ് പക്ഷേ അവളുടെ നുണക്കുഴി എന്റേതാണ്...' ഷാരൂഖ് കുറിച്ചു.
ഷാരൂഖിന്റെയും ഗൗരി ഖാന്റെയും രണ്ടാമത്തെ മകളാണ് സുഹാന ഖാന്‍. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രി കൂടിയാണ് സുഹാന. അച്ഛന്റെ വഴിയെ സിനിമയില്‍ കാലെടുത്ത് വെക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹാന. താരപുത്രിയുടെ സിനിമാ പ്രവേശനം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. 22കാരിയായ സു?ഹാന സോയ അക്തറിന്റെ ആര്‍ച്ചീസിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ചിത്രം നവംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. ഈ ചിത്രം ജനപ്രിയമായ ആര്‍ച്ചി കോമിക്‌സിന്റെ ഇന്ത്യന്‍ വേര്‍ഷനാണ്.