തന്റെതായ നിലപാടുകളും അഭിപ്രായങ്ങളും സാമൂഹിക വിഷയങ്ങളിലും മറ്റും തുറന്നുപറഞ്ഞിട്ടുളള നടനാണ് സന്തോഷ് പണ്ഡിറ്റ്. പലപ്പോഴും സോഷ്യൽ മീഡിയയിൽ സിനിമാ ത്തിരക്കുകള്‍ക്കിടെയിലും നടന്റെതായി വരാറുളള ഇത്തരം പോസ്റ്റുകള്‍ ഏറെ ശ്രദ്ധ നേടാറുമുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി സമൂഹത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കാറുമുണ്ട് നടന്‍. എന്നാൽ ഇപ്പോൾ ഇന്ത്യയില്‍ പബ്ജി അടക്കം പല ആപ്പുകളും ഗവണ്മെന്റ് നിരോധിച്ചതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്.
താരത്തിന്റെ വാക്കുകളിലൂടെ...
"പബ്ജിയെ" ഒഴിവാക്കൂ.. "പണ്ഡിറ്റ്ജി" യെ സ്വീകരിക്കു. ഇന്ത്യാക്കാരുടെ ഡാറ്റകള് ഫണ്‍ ആപ്പിന്റെ മറവില് ചൈന ചോ൪ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല് പബ്ജി അടക്കം 118 ആപ്പുകള് ഇന്ത്യ നിരോധിച്ചു.
ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക. പബ്ജി വേണ്ട "പണ്ഡിറ്റ് ജി" മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്നമേ ഉള്ളു.
കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച് ജീവിക്കും എന്ന൪ത്ഥം)
എല്ലാവ൪ക്കും നന്ദി
(പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
"പബ്ജിയെ" ഒഴിവാക്കൂ.. "പണ്ഡിറ്റ്ജി" യെ സ്വീകരിക്കു. ഇന്ത്യാക്കാരുടെ ഡാറ്റകള് fun app ന്ടെ മറവില് ചൈന ചോ൪ത്തുന്നു...
Posted by Santhosh Pandit on Wednesday, September 2, 2020