Latest News

മുഖം കാട്ടാതെ തിരിഞ്ഞ് നില്ക്കുന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങളുമായി  സല്‍മാന്‍ഖാന്‍; താരത്തിനൊപ്പമുള്ള സുന്ദരി ആരെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ

Malayalilife
മുഖം കാട്ടാതെ തിരിഞ്ഞ് നില്ക്കുന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങളുമായി  സല്‍മാന്‍ഖാന്‍; താരത്തിനൊപ്പമുള്ള സുന്ദരി ആരെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. 57-ാം വയസിലും 'ഹാര്‍ഡ്‌കോര്‍' ആക്ഷന്‍ ചിത്രങ്ങളുടെ ഭാഗമാകുന്ന താരത്തിന്റെ 'ടൈഗര്‍ 3' റിലീസിനൊരുങ്ങുകയാണ്. സല്‍മാന്‍ ഖാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

മുഖം വ്യക്തമാകാതെ സല്‍മാനൊപ്പം പുറം തിരിഞ്ഞ് നില്‍ക്കുന്ന യുവതിയാണ് ചര്‍ച്ചകളിലെ താരം. 'എന്നും നിനക്കൊപ്പം ഉണ്ടാകും' എന്ന അടിക്കുറിപ്പോടെയാണ് സല്‍മാന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചേര്‍ച്ചയുള്ള വെള്ള സ്‌പോര്‍ട്ടി വേഷത്തിലാണ് ഇരുവരും. 

സല്‍മാന്റെ പിറന്നാള്‍ ദിനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് 27/12 എന്നാണ് യുവതിയുടെ വസ്ത്രത്തില്‍ കുറിച്ചിരിക്കുന്നത്. 'എന്റെ ഹൃദയത്തിന്റെ ചെറിയൊരു ഭാഗം നാളെ നിങ്ങളുമായി പങ്കുവയ്ക്കും' എന്ന് ചിത്രത്തിന് മുകളിലായി എഴുതിയിട്ടുണ്ട്.

ലക്ഷക്കണക്കിന് പേരാണ് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലുമായി പോസ്റ്റിന് ലൈക്ക് നല്‍കിയിരിക്കുന്നത്. ഫോട്ടോയിലുള്ള സുന്ദരി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍. സല്‍മാന്‍ ഖാന്റെ മരുമകള്‍ അലിസെ അഗ്‌നിഹോത്രിയാണ് ചിത്രത്തിലെന്ന് ഒരുവിഭാഗം പറയുമ്പോള്‍ ടൈഗര്‍ 3യുമായി ബന്ധപ്പെട്ട എന്തോ വരാനിരിക്കുന്നുവെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.

അതേസമയം ഏതെങ്കിലും പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയുള്ളതായിരിക്കും കപ്പിള്‍ ഫോട്ടോയെന്നാണ് മറ്റുചിലര്‍ പറയുന്നത്. ഭായ്ജാന് കാത്തിരുന്ന് വധുവിനെ കിട്ടി, സല്‍മാന്‍ നിങ്ങള്‍ ഒരിക്കലും വിവാഹം കഴിക്കരുത്. നിങ്ങളാണ് സിംഗിളായി ജീവിക്കുന്നവര്‍ക്കുള്ള അവസാന പ്രതീക്ഷയും പ്രചോദനവും, സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണോ, പെണ്‍കുട്ടിയുടെ മുഖം വെളിപ്പെടത്തൂ... തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

 ദീപാവലി റിലീസായാണ് ടൈഗര്‍ 3 എത്തുന്നത്. പൂര്‍ണമായും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ വരുന്ന ആദ്യ ചിത്രമാണ് ടൈഗര്‍ 3. അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയി സല്‍മാന്‍ ഖാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്. 'ടൈഗര്‍ സിന്ദാ ഹേ', 'വാര്‍', 'പഠാന്‍' എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.കത്രീന കൈഫ് നായികയാകുന്ന ടൈഗര്‍ 3യില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഷാരൂഖ് കാമിയോ റോളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Salman Khan shares picture with mystery girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES