രണ്ട് ഉറ്റ സുഹൃത്തുകള്‍ ബന്ധ ശത്രുക്കള്‍ ആകുന്ന കഥയുമായി സലാര്‍; ആരാധകരുടെ ആവേശം ഇരട്ടിയാക്കി  സലാര്‍'  റിലീസ് ട്രെയിലര്‍ 

Malayalilife
topbanner
 രണ്ട് ഉറ്റ സുഹൃത്തുകള്‍ ബന്ധ ശത്രുക്കള്‍ ആകുന്ന കഥയുമായി സലാര്‍; ആരാധകരുടെ ആവേശം ഇരട്ടിയാക്കി  സലാര്‍'  റിലീസ് ട്രെയിലര്‍ 

പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന 'സലാര്‍  പാര്‍ട്ട് -1 സീസ്ഫയര്‍' റിലീസ്  ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് ഉറ്റ സുഹൃത്തുകള്‍ ബന്ധ ശത്രുക്കള്‍ ആകുന്ന കഥയാണ് ചിത്രം പറയുന്നത്. വരധരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. പ്രഭാസ് സലാര്‍ എന്ന കഥാപാത്രമാകുന്നു.

രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാര്‍: പാര്‍ട് വണ്‍ സീസ് ഫയര്‍ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ  ബാനറില്‍ വിജയ് കിരണ്ടൂര്‍ നിര്‍മിക്കുന്ന സലാര്‍ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്. രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവന്‍ ഗൗഡ.

ഡിസംബര്‍ 22 ന് ലോകവ്യാപകമായി  ചിത്രം തീയേറ്ററുകളില്‍ എത്തും. 
'സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍' ടീസര്‍ ഇറങ്ങിയത് മുതല്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്നു. സലാറിന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമകളുടെ ഒരു വലിയ നിര  തന്നെയുണ്ട്. 'യുവ', 'കാന്താര 2', 'രഘു തത്ത', 'റിച്ചാര്‍ഡ് ആന്റണി' ,'കെജിഎഫ് 3', 'സലാര്‍ പാര്‍ട്ട് 2', 'ടൈസണ്‍'.

തുടങ്ങിയ ചിത്രങ്ങളെല്ലാം അടുത്ത വര്‍ഷം റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളാണ്.ശ്രുതി ഹാസന്‍, ജഗപതി ബാബു,ടിനു ആനന്ദ്,ഈശ്വരി റാവു   എന്നിവരുള്‍പ്പെടെയുള്ള ഒരു മികച്ച താരനിരയും സലാറില്‍ അണിനിരക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്തുമസ് സമ്മാനമായിരിക്കും സലാര്‍ എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.  ഭുവന്‍ ഗൌഡയാണ് സലാറിന്റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.എഡിറ്റിംഗ് ഉജ്ജ്വല്‍ കുല്‍ക്കര്‍ണ്ണി. വിതരണം യൂ.വി ക്രിയേഷന്‍സ് , വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രീ നോര്‍ത്ത്. 

Read more topics: # സലാര്‍
Salaar Release Trailer Telugu

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES