Latest News

16 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിറും കജോളും; സംവിധാനം രേവതി; 'സലാം വെങ്കി 'ട്രെയിലര്‍ കാണാം

Malayalilife
 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിറും കജോളും; സംവിധാനം രേവതി; 'സലാം വെങ്കി 'ട്രെയിലര്‍ കാണാം

ജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സലാം വെങ്കി ട്രെയിലര്‍ എത്തി. അരയ്ക്കു താഴെ തളര്‍ന്നു കിടക്കുന്ന മകനെറയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് പ്രമേയം. യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ആമിര്‍ ഖാന്‍ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നു.

വിശാല്‍ ജെത്വ , രാഹുല്‍ ബോസ്, പ്രകാശ് രാജ്, ആഹാന കുമ്ര, പ്രിയമണി , അനീത് പട്ട, ജയ് നീരജ്, മാലാ പാര്‍വതി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സംഗീതം മഥൂന്‍, ഛായാഗ്രഹണം രവി വര്‍മന്‍.

ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കജോള്‍ വേഷമിടുന്നത്. സമീര്‍ അറോറയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിങ്, ശ്രദ്ധ അഗര്‍വാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള രേവതി നടി എന്ന നിലയില്‍ മാത്രമല്ല സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ്. ഇപ്പോഴിതാ 11 വര്‍ഷത്തിനു ശേഷമാണ് രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയിയുന്നത്

രണ്ട് ഫീച്ചര്‍ ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്തിട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രമായ മിത്ര്, മൈ ഫ്രണ്ടിലൂടെ ദേശീയ പുരസ്‌കാരവും നടിയെ തേടിയെത്തി.

Read more topics: # സലാം വെങ്കി
Salaam Venky Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES