Latest News

എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിയ ചക്രവര്‍ത്തി

Malayalilife
എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിയ ചക്രവര്‍ത്തി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ‌ സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തി. ഇപ്പോൾ നിറകണ്ണുകളോടെ 'സത്യം വിജയിക്കും' എന്നു നടി പറയുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ അഭിഭാഷകര്‍  തുറന്ന് പറയുകയാണ്. റിയ പണം മകന്റെ അക്കൗണ്ടില്‍ നിന്ന്  പിന്‍വലിച്ചെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഉള്ള ആരോപണം  സുശാന്തിന്റെ പിതാവ്  നൽകിയ സാഹചര്യത്തിലാണ് പ്രതികരണവുമായി  താരം എത്തിയിരിക്കുന്നത്. 

'എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. എനിക്കു നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ എന്നെക്കുറിച്ചു ഭയാനകമായ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. പല കാര്യങ്ങളും കോടതിയിലായതിനാല്‍, അഭിഭാഷകരുടെ ഉപദേശം മാനിച്ച്‌ അതിലൊന്നും അഭിപ്രായം പറയാതെ ഞാന്‍ വിട്ടുനില്‍ക്കുകയാണ്. സത്യമേവ ജയതേ, സത്യം വിജയിക്കും' എന്നും റിയ  തുറന്ന് പറഞ്ഞു. റിയ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൈകള്‍ മടക്കി, നിറ കണ്ണുകളോടെയാണ്. 

28കാരിയായ റിയയുടെ പ്രതികരണം അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ ആണ്  പുറത്തുവിട്ടത്.   റിയ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സുശാന്തിനൊപ്പം ഒരു വര്‍ഷം ലിവ് ഇന്‍ റിലേഷനില്‍ ആയിരുന്നെന്നും ജൂണ്‍ എട്ടിനാണ് മാറിയതെന്നും പറഞ്ഞിരുന്നു. അതേ സമയം   റിയ സുശാന്ത് വിഷാദത്തിനു ചികില്‍സയിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

Riya chakravarthi respond about sushanth death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES