ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കഴിഞ്ഞ് ഒരു മാസം തികയുകയാണ്. താരങ്ങള്‍ക്കും ആരാധകര്‍ക്കും സുശാന്തിന്റെ മരണത്തില്‍ നിന്നും ഇപ്പോഴും മുക്തരാകാന്‍ സാധിച്ചിട്ടില്ല. സുശാന്തിന്റെ മരണത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്ന് വന്നത്. മുകേഷ് ഭട്ടിനെതിരെയും സുശാന്തിന്റെ കാമുകി റിയയ്‌ക്കെതിരെയും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഒരു മാസത്തിനിപ്പുറം സുശാന്തിന്റെ കാമുകി റിയ പ്രതികരണവുമായി എത്തിയിരുന്നു. എന്നാല്‍ ഇതിനും ആരാധകര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണത്തിനും നടി ഇരയായി. താരത്തെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് വരെ പറഞ്ഞ് സന്ദേശങ്ങള്‍ വന്നിരുന്നു. കഴിഞ്ഞദിവസം റിയ തനിക്ക് നേരേ ഭീഷണി മുഴക്കിയവര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. താരത്തിന്റെ പരാതിയില്‍ പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും മുംബൈ പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് റിയ തനിക്ക് വന്ന ഭീഷണി സന്ദേശം പരസ്യപ്പെടുത്തിയത്. ഉടന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊന്നുകളയും എന്നായിരുന്നു താരത്തിന് ലഭിച്ച സന്ദേശം. ഇനിയും തനിക്ക് സൈബര്‍ ആക്രമണം സഹിക്കാനാവില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം ;സൈബര്‍ ക്രൈം പോലീസിന്റെ സഹായം തേടിയത്.
സുശാന്തിന്റെ കാമുകിയായിരുന്ന റിയയ്ക്ക് താരത്തിന്റെ മരണത്തില്‍ പങ്കുണ്ട് എന്നാരോപിച്ചാണ് സൈബര്‍ ആക്രമണം നടന്നത്. താരം വിടപറഞ്ഞ് ഒരു മാസത്തിന് ശേഷമാണ് റിയ പ്രതികരണവുമായി രംഗത്തെത്തിയത്. അതിന് പിന്നാലെ സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യവും റിയ ഉയര്‍ത്തിയിരുന്നു.