ബോളിവുഡ് നടി തപ്‌സി പന്നുവിന്റെ പുതിയ ചിത്രം ദൊബാര റിലീസിന് ഒരുങ്ങുകയാണ്. ആ?ഗസ്റ്റ് 19 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഇതിനകം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലുള്‍പ്പെടെ ശ്രദ്ധ നേടിയിട്ടുണ്ട്. അനുരാ?ഗ് കശ്യപാണ് ചിത്രത്തിന്റെ സംവിധായകന്‍. മന്‍മരസിയാന് ശേഷം അനുരാ?ഗ്-താപ്‌സി കൂട്ടുകെട്ടില്‍ വരുന്ന സിനിമ കൂടിയാണ് ദൊബാര. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് താപ്‌സി.
സിനിമ പ്രൊമോഷനിടയില്‍ തപ്‌സി പന്നുവും മുംബൈയിലെ പാപ്പരാസികളും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തപ്‌സി വൈകിയെന്ന് ക്യാമറാമാന്‍ ആരോപിക്കുന്ന വീഡിയോയും ഇതിന് നടി നല്കുന്ന മറുപടിയുമാണ് വിഡിയോയിലുള്ളത്.
ഒരു പാപ്പരാസി പങ്കിട്ട വീഡിയോയില്‍, തപ്‌സി വേദിയിലെത്തുന്നതും പാപ്പരാസികള്‍ക്ക് തന്റെ ചിത്രങ്ങള്‍ എടുക്കാന്‍ സമയം നല്‍കുന്നതിനുപകരം ഉടന്‍ തന്നെ അകത്തേക്ക് ഓടുന്നതു കാണാം. അസ്വസ്ഥനായ ക്യാമറാമാന്‍ ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയില്‍ രണ്ട് മണിക്കൂര്‍ നടിക്കായി കാത്തിരിക്കുകയാണെന്ന് പരാതിപ്പെട്ടു. തന്നെ ഏല്‍പ്പിച്ച ഷെഡ്യൂള്‍ മാത്രമാണ് താന്‍ പിന്തുടരുന്നതെന്ന് തപ്‌സി അവരെ അറിയിച്ചു.
'എന്നോട് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഞാന്‍ ചെയ്യുന്നു, നിങ്ങള്‍ എന്തിനാണ് എന്നോട് കയര്‍ക്കുന്നത്' ആള്‍ക്കൂട്ടത്തിനിടയിലെ ഒരു പ്രത്യേക പാപ്പരാസിയെ ചൂണ്ടിക്കാണിക്കുന്നതിന് മുമ്പ് തപ്‌സി പറഞ്ഞു. 'ദയവായി എന്നോട് മാന്യമായി സംസാരിക്കൂ, ഞാന്‍ എന്റെ കാര്യം മാത്രമാണ് ചെയ്യുന്നത്. ഞാന്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം കൃത്യസമയത്ത് എത്തിയിട്ടുണ്ട്. നിങ്ങള്‍ എന്നോട് ബഹുമാനത്തോടെ സംസാരിക്കുമെങ്കില്‍, ഞാനും നിങ്ങളോട് മാന്യമായി സംസാരിക്കും,' അവര്‍ പറഞ്ഞു.
മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍, തപ്‌സി സംസാരിക്കുന്നതു തുടര്‍ന്ന്. ''ക്യാമറ എന്റെ നേര്‍ക്കാണ്, അതിനാല്‍ എന്റെ വശം മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കല്‍ അത് നിങ്ങള്‍ക്ക് നേരെ ഉണ്ടായിരുന്നെങ്കില്‍ എന്നോട് താങ്കള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് മനസ്സിലാകുമായിരുന്നു. നിങ്ങള്‍ എല്ലായ്പ്പോഴും ശരിയാണ്, അഭിനേതാക്കള്‍ എല്ലായ്പ്പോഴും തെറ്റാണ് എന്നതാണ് അവസ്ഥ,' തപ്‌സി പറഞ്ഞു.
ബോളിവുഡ് താരങ്ങളുടെ പിന്നാലെയുള്ള പാപ്പരാസി മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാവാറുണ്ടെന്ന് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. നിരന്തരം തന്റെ ?ഗര്‍ഭ വാര്‍ത്തകള്‍ വരുന്നതിനെതിരെ നടി ആലിയ ഭട്ടും കഴിഞ്ഞ ദിവസം രം?ഗത്ത് വന്നിരുന്നു.