ബോളിവുഡിലെ ഹിറ്റ് ചലച്ചിത്രപരമ്പര ഡോണിന് മൂന്നാംഭാഗം വരുന്നു. സംവിധായകന് ഫര്ഹാന് അക്തറാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യമറിയിച്ചത്. അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ അല്ല ഇക്കുറി നായകനാകുന്നത്. ഇത്തവണ ഡോണായി രണ്‍വീര്‍ സിങ്ങാണ് എത്തുന്നത്.ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മേ ഹൂം ഡോണ്‍ എന്ന ഷാരൂഖിന്റെ ഹിറ്റ് ഡയലോഗ് പറഞ്ഞാണ് രണ്‍വീര്‍ സിംഗ് വീഡിയോയില്‍ ഡോണായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഡോണിലെ നായകനെ മാറ്റിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.'എസ്ആര്‍കെ ചിത്രത്തില്‍ ഇല്ലെങ്കില്‍ ഡോണ്‍ 3 എന്ന് വിളിക്കേണ്ട ആവശ്യമില്ല. ഇത് ഒരു പുതിയ കാലഘട്ടമാണെങ്കില്‍, അതിനെ റീബൂട്ട് എന്ന് വിളിക്കുക' എന്നാണ് ഒരാരാധകന് കമന്റ് ചെയ്തിരിക്കുന്നത്.
ഡോണ്‍ 3യില്‍ ഷാരൂഖ് ഖാന് അഭിനയിക്കില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. 2006ല്‍ ആണ് ഷാരൂഖ് അഭിനയിച്ച ഡോണ്‍ ഇറങ്ങിയത്. ഇത് ബോക്സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഇതിന് പിന്നാലെ 2011ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചന്റെ ബോളിവുഡ് ക്ലാസിക് ആക്ഷന്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു ആദ്യത്തെ ഡോണ്‍.
ഫര്ഹാന് അക്തറുടെ പിതാവ് ജാവേദ് അക്തറും, സലീം ഖാനും ചേര്‍ന്നാണ് ഡോണ്‍ എന്ന കഥാപാത്രം ഉണ്ടാക്കിയത്. അതേ സമയം താന്‍ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമല്ല എന്ന് അറിയിച്ച് ഷാരൂഖ് ഡോണ്‍ 3യില്‍ നിന്നും പിന്മാറുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.