Latest News

സിമ അവാര്‍ഡ് വേദിയിലേക്ക് സര്‍പ്രൈസായി എത്തിയ രണ്‍വീറിനെ ആരാധകര്‍ വളഞ്ഞു; ചുറ്റും കൂടിയവരില്‍ നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോഡി ഗാര്‍ഡിന്റെ അടി കിട്ടിയത് നടന് തന്നെ; കരണത്തടി കിട്ടിയിട്ടും  ശാന്തനായി  രണ്‍വീര്‍ സിംഗ്; വൈറലായി മാറിയ വീഡിയോ കാണാം

Malayalilife

സൈമ പുരസ്‌കാര വേദിയില്‍ അതിഥിയായി എത്തിയ രണ്‍വീര്‍ സിങിന് അബദ്ധത്തില്‍ സുരക്ഷാ ജീവനക്കാരന്റെ തല്ല്. ബെംഗളൂരില്‍ നടന്ന സൈമ പുരസ്‌കാര ചടങ്ങിലെ റെഡ് കാര്‍പറ്റില്‍ വച്ചാണ് സംഭവം.സൈമ ഫിലിം അവാര്‍ഡ്‌സിന്റെ 2022- ാം പതിപ്പില്‍ അപ്രതീക്ഷിതമായി കടന്നെത്തി താരം ആരാധകരെ അത്ഭുതപ്പെടുത്തുകയായിരുന്നു.

താരത്തെ കണ്ട ആകാംക്ഷയില്‍ സെല്‍ഫി പകര്‍ത്താനായി വലിയൊരു ജനാവലി തന്നെ നൊടിയിടയില്‍ രൂപപ്പെട്ടു. തിരക്ക് നിയന്ത്രിക്കാനായി ശ്രമിക്കുന്നതിനിടയില്‍ ബോഡിഗാര്‍ഡിന്റെ കൈ രണ്‍വീറിന്റെ കവിളില്‍ പതിക്കുകയായിരുന്നു.ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്....

അടികൊള്ളുന്നത് വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെങ്കിലും അതിന് ശേഷമുള്ള രണ്‍വീര്‍ സിംഗ് കവിളില്‍ തടവുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്..
എന്നാല്‍ പിന്നീട് ഇങ്ങനെയൊരു പ്രശ്‌നം സംഭവിച്ചിട്ടു പോലും അതു വക വയ്ക്കാതെ ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് രണ്‍വീര്‍ മടങ്ങിയത്.

Ranveer Singh SLAPPED In SIIMA AWARDS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES