സംവിധായകനും നടനും കോമേഡിയനുമൊക്കെയായ രമേഷ് പിഷാരടിയുടെ പോസ്റ്റുകള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഓപരോ ചിത്രത്തിനും പിഷാരടി കുറിക്കുന്ന ക്യാപ്ഷനുകളാണ് അതില്‍ ശ്ര്ദ്ധേയം. അടുത്തിടെ രമേഷ് പിഷാരടി സുഹൃത്തുക്കളായ കുഞ്ചാക്കോ ബോബന്, പ്രിയ, ജോജു എന്നിവരോപ്പം നടത്തിയ ഒരു യാത്രയുടെ ചിത്രം പങ്ക് വച്ചിരുന്നു.
എന്നാല്‍ ഇവരുടെ ടീ ഷര്‍ട്ടിലെ വാചകങ്ങളാണ് രസകരം. 'ലേശം ഉളുപ്പ്', 'കേറിവാടാ മക്കളേ കേറിവാ', 'ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍'... ഇത്തരത്തില്‍ രസകരമായ വാചകങ്ങളാണ് ടി ഷര്‍ട്ടിലുള്ളത്. എന്നാല്‍ ഈ ചിത്രത്തിന് രമേഷ് പിഷാരടി നല്കിയ അടിക്കുറിപ്പാണ് ഏറെ രസകരം. 'സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹത് വചനങ്ങള്‍ ആണെന്ന്' ചിത്രത്തോടൊപ്പം രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആംസ്റ്റര്‍ഡാമില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ജോജുവിനുമൊപ്പം വെക്കേഷന് ആഘോഷിക്കുകയാണ് താരം. യാത്രയുടെ മറ്റ് ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വെള്ളിത്തിരയ്ക്ക് പുറത്തും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും. ഇവരുടെ സൗഹൃദത്തിന്റെ ചിത്രങ്ങള്‍ നേരത്തേ മുതല്‍ക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.