Latest News

കടുകട്ടി ഇംഗ്ലിഷില്‍ പൃഥ്വിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പിഷാരടി; കമന്റുകളുമായി ആരാധകർ

Malayalilife
topbanner
കടുകട്ടി ഇംഗ്ലിഷില്‍ പൃഥ്വിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പിഷാരടി; കമന്റുകളുമായി ആരാധകർ

2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചേക്കേറിയ സംവിധായകനും നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി  മലയാള സിനിമയിൽ നിന്നും വന്നത്. എന്നാൽ  ഇപ്പോൾ നടൻ പൃഥ്വിരാജിന് വേറിട്ടൊരു പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.  കടു കട്ടി ഇംഗ്ലീഷിലാണ് രമേഷ് പിഷാരടി തന്റെ പിറന്നാൾ  ആശംസകൾ അറിയിച്ചത്.  നിരവധി പേരാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിരിയുണര്‍ത്തുന്ന ആശംസയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you ഇങ്ങനെയായിരുന്നു രമേഷ്  താരത്തിന്  പിറന്നാള്‍ ആശംസകൾ നേർന്നത്.അഖിലേഷ് അഖി എന്നൊരാള്‍  ആശംസയ്ക്ക് താഴെയായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ വാക്കുകളുടെ അര്‍ത്ഥവുമായെത്തുകയും ചെയ്‌തു. 'നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം', എന്നായിരുന്നു അഖിലേഷിന് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ പറഞ്ഞ് കൊടുത്തിരിക്കുന്ന  അര്‍ത്ഥം.അഖിലേഷിന്റെ കമന്റിന് ചുവടെ  മറു കമന്റുമായി രമേഷ് പിഷാരടിയും വീണ്ടും  രംഗത്തെത്തിയിരുന്നു. 'കെള്ളാം മോനേ ഞാന്‍ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല' എന്നായിരുന്നു രമേഷിന്റെ മറുപടിയെന്നോണമുള്ള കമന്റ്.

 താരത്തിന്റെ പിറന്നാൾ ആശംസകൾളുടെ  അര്‍ത്ഥം ചോദിച്ചുകൊണ്ട്  ചിലർ എത്തിയപ്പോഴാകട്ടെ  മറ്റു ചിലര്‍ ശശി തരൂരിനെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ ആയിരുന്നു പോസ്റ്റിന് താഴേ ഇട്ടിരുന്നത്. രമേഷ് പിഷാരടിയുടെ ട്യൂഷന്‍ മാഷ് ശശി തരൂര്‍ ആണോ?, ശശി തരൂരിന് പഠിക്കുകയാണോ എന്നെല്ലാമാണ് കമന്റുകളാണ് പോസ്റ്റിന് ചുവടെ വന്ന് നിറയുന്നത്.  

 

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you.????

Posted by Ramesh Pisharody on Friday, October 16, 2020

 

Ramesh Pisharody birthday wishes to prithviraj

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES