നിവിന്‍ പോളി ചിത്രമായ 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ടീസര്‍ പുറത്തിറങ്ങി. ഫാമിലി എന്റര്‍ടൈനറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം തീയറ്ററുകളില്‍ ഓണം റിലീസായി എത്തും. നര്‍മ്മത്താല്‍ നിറച്ച കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്.
ടീസറില്‍ തന്നെ നിരവധി വ്യത്യസ്ഥമായ രം?ഗങ്ങള്‍ ആണ് കാണാന്‍ സാധിക്കുക. വളരെയധികം ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.
യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. നിവിന്‍ പോളി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ്.
എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് - മിഥുന് മുകുന്ദന്, പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്, ലിറിക്സ് - സുഹൈല്‍ കോയ, ലൈന്‍ പ്രൊഡ്യൂസേഴ്സ് - സന്തോഷ് കൃഷ്ണന്, ഹാരിസ് ദേശം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - പ്രവീണ്‍ പ്രകാശന്,നവീന്‍ തോമസ്,ലൈന്‍ പ്രൊഡക്ഷന്‍ - റഹീം പി എം കെ, മേക്കപ്പ് - ലിബിന് മോഹനന്, ഫിനാന്‍സ് കണ്ട്രോളര്- അഗ്നിവേഷ്