പ ഴയകാല സിനിമകളില്‍ തിളങ്ങി നിന്ന നടിയായിരുന്നു പ്രിയ രാമന്‍. തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റ് നായകന്മാരുടെ കൂടെ അഭിനയിച്ച് തകര്‍തത് താരം തിരിച്ചു വരവിനൊരുങ്ങുകയാണ്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ധാരാളം മുന്‍നിര നായകന്മാരുടെ നായികയായി വേഷമിട്ട പ്രിയ രാമന്‍ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ്.
നടന്‍ രഞ്ജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. എന്നാൽ ഇപ്പോൾ വേർപിരിഞ്ഞ ദമ്പതികൾ വീണ്ടും ഒരുമിച്ച് ജീവിതം ആഘോഷമാക്കുകയാണ്. തങ്ങളുടെ ഇരുപ്പത്തിരണ്ടാം വിവാഹ വാർഷിക ദിനത്തിലാണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഫോട്ടോയ്‌ക്കൊപ്പം രഞ്ജിത്ത് ആരാധകരുടെ സ്‌നേഹ ആശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിയ്ക്കുന്നു എന്നാണ് ഇൻസ്റ്റഗ്രാമിൽ എഴുതിയത്. നിരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസയുമായെത്തുന്നത്. രഞ്ജിത്ത് 2014ൽ നടി രാഗസുധയെ വിവാഹം ചെയ്തു. തുടർന്ന് ഇരുവരും 2015 ൽ തന്നെ വിവാഹ മോചിതരാവുകയും ചെയ്തു. തുടർന്ന് ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ ലോകത്ത് സജീവമാവുകയായിരുന്നു രഞ്ജിത്ത്.
പ്രിയ രാമൻ തന്നെ രഞ്ജിത്തുമായുള്ള വിവഹബന്ധം വേർപെടാൻകാരണം താൻ തന്നെയാണെന്ന് പറഞ്ഞിട്ടുണ്ട്. നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണ് എന്നും താരം തുറന്ന് പറഞ്ഞത്.