പ്രഭാസിനൊപ്പം, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പടാനി തുടങ്ങി വന്‍ താരനിര ഒന്നക്കുന്ന ചിത്രമാണ് 'കല്‍ക്കി 2898 എഡി.' ചിത്രത്തിന്റെ പ്രി-റിലീസ് ചടങ്ങില്‍? പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദീപിക തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സ്റ്റേജില്‍ നിന്നിറങ്ങാന്‍ ദീപികയെ സഹായിക്കുന്ന പ്രഭാസിനേയും റാണ ദഗ്ഗു ബാട്ടിയേയും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ പ്രഭാസിന് പിന്നില്‍ വന്ന് അമിതാഭ് ബച്ചന്‍ തമാശ പങ്കിടുന്നതും എല്ലാവരും ചിരിക്കുന്നതും വീഡിയോയിലുണ്ട്..
കുഞ്ഞിനായി കാത്തിരിക്കുന്ന വിവിരം ദീപികയും ഭര്‍ത്താവ് രണ്‍വീര്‍ സിങും പങ്കുവച്ചതിന്? ശേഷം, താരത്തിന്റെ വിശേഷങ്ങള്‍ക്കായി ആകാഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് കമന്റ് പങ്കുവയ്ക്കുന്നത്. 2018 നവംബറിലാണ് ദീപികയും രണ്‍വീറും വിവാഹിതരായിയത്. ഏറെനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാതരായത്.
ജൂണ്‍ 27നാണ് കല്‍ക്കി 2898 എ.ഡി. തിയേറ്ററിലെത്തുന്നത്. ഏകദേശം 75 മില്യണ്‍ ഡോളര്‍ ബജറ്റിലാണ് കല്‍ക്കി 2898 എഡി നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതീക്ഷയുള്ളതും ചെലവേറിയതുമായ ചിത്രങ്ങളിലൊന്നാണ് കല്‍ക്കി. ലോകമെമ്പാടും 700 കോടിയിലധികം നേടിയ അവസാന ചിത്രമായ 'സലാര്‍'-ലൂടെ പ്രഭാസ് ഗംഭീര മടങ്ങിവരവാണ് നടത്തിയത്. കല്‍ക്കി പ്രഭാസിന്റെ കരിയറിലെ മറ്റൊരു അവിസ്മരണീയ ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'ഭൈരവ' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്