ഒരു കാലത്ത് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ നായികയായി തിളങ്ങിയ താരമാണ് പാർവതി. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം നടന്‍ ജയറാമിന്‍്റെ ജീവിതസഖിയായി. ഇതോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്നും ആരാധകർ പാർവതിയോടുള്ള ഇഷ്‌ടം കാത്ത് സൂക്ഷിക്കുകയാണ്. പാര്‍വതി ഇന്നും മലയാളികൾക്ക് മുന്നിൽ സ്റ്റേജ് ഷോ കളിലും അവാര്‍ഡ് വേദികളിലുമൊക്കെയായി തിളങ്ങി കൊണ്ടിരുന്നു.
എന്നാൽ ഇപ്പോൾ പാര്‍വതിയുടെ പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തൂവെള്ള സാരിയണിഞ്ഞ് ഡിസൈനര്‍ ബ്ലൌസും ഹൈനെക്ക് ലേസ് പീസും ധരിച്ചുകൊണ്ടാണ് പാര്‍വതി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ ക്രെഡിറ്റ് മുഴുവനും മകൾക്കാണ് എന്നും പാർവതി തുറന്ന് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രങ്ങൾ എല്ലാം തന്നെ പാർവതി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
1986-ൽ "വിവാഹിതരെ ഇതിലെ" എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് അമൃതം ഗമയ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അമൃതം ഗമയ ,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം , തൂവാനത്തുമ്പികൾ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ ഇപ്പോൾ സന്തോഷപൂർവമായുള്ള ഒരു കുടുംബ ജീവിതം നയിച്ച് പോരുകയാണ് പാർവതി.