Latest News

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഗായികമാരില്‍ ഒരാളായ നേഹയുടെ കൈപിടിച്ചത് കാമുകന്‍ റോഹന്‍ പ്രീത് സിങ്ങ്; കാലാ ചഷ്മ ഗായിക നേഹ കക്കറിന്റെ വിവാഹം ആഘോഷമാക്കി ആരാധകര്‍

Malayalilife
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഗായികമാരില്‍ ഒരാളായ നേഹയുടെ കൈപിടിച്ചത് കാമുകന്‍ റോഹന്‍ പ്രീത് സിങ്ങ്; കാലാ ചഷ്മ ഗായിക നേഹ കക്കറിന്റെ വിവാഹം ആഘോഷമാക്കി ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് ആസ്വാദകരെ കൈയ്യിലെടുത്ത ഇന്ത്യന്‍ പിന്നണി ഗായികയാണ് നേഹ കക്കര്‍. നേഹയുടെ ഗാനങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയില്‍ നേഹ കക്കര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തന്റെതായ നിലപാടുകള്‍ തുറന്നു പറയുന്ന ഗായിക കൂടിയാണ് നേഹ. നേഹ വിവാഹിതയായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. റോഹന്‍ പ്രീത് സിങ്ങാണ് വരന്‍. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. നേഹയെ പോലെ തന്നെ സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹന്‍പ്രീത് സിങ്. നേഹയുടേയും രോഹന്റേയും കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ചിത്രം അടുത്തിടെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന അഭ്യൂഹവും വ്യാപകമായി പ്രചരിച്ചിരുന്നു. ഏകദേശം ഒരു മാസം മുന്‍പു തന്നെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ഒക്ടോബര്‍ 23 ന് വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയിലെ പുതുതലമുറ ഗായികമാരില്‍ ശ്രദ്ധേയയായ നേഹയുടെ വിവാഹ ഫോട്ടോകളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ ശനിയാഴ്ച ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.     

ഗര്‍മി ഓ സാഖി, ദില്‍ബര്‍, കാലാ ചശ്മ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഗായകരില്‍ ഒരാള്‍ കൂടിയാണ് താരം. വിവാഹശേഷം പഞ്ചാബില്‍ വിരുന്ന് ഒരുക്കാന്‍ നവദമ്പതികള്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. നേഹയുടെ സഹോദരനും ഗായകനുമായ ടോണി കക്കറും ചടങ്ങിെന്റ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ദില്‍ബര്‍ റീഡക്‌സ്, മണാലി ട്രാന്‍സ്, കാലാ ചഷ്മ, അങ്ക്മാരെ റീഡക്‌സ് എന്നീ ഗാനങ്ങളിലൂടെയാണ് നേഹ ശ്രദ്ധേയയായത്. ഗായകനായ രോഹന്‍പ്രീത് വെഡ്ഡിങ് റിയാലിറ്റി ഷോയായ മുജ്‌സേ ശാദി കരോഗിയിലൂടെയാണ് തിളങ്ങിയത്


 

Neha Kakkar and Rohanpreet Singhs wedding pics goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES