ഏഷ്യനെറ്റില്‍ മുന്‍നിരയില്‍ നില്ക്കുന്ന സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റിലെ മൗനരാഗം സീരിയല്‍. കുറെ വര്‍ഷങ്ങളായിട്ടും റേറ്റിംഗില്‍ ഇടിവ് സംഭവിക്കാതെ മുന്നോട്ടു പോകുന്ന പരമ്പരയില്‍ ഇതിനകം നിരവധി കഥാപാത്രങ്ങള്‍ വരികയും പോവുകയും മാറുകയും ഒക്കെ ചെയ്തിട്ടുണ്ട്. അങ്ങനെയൊരു കഥാപാത്രമായിരുന്നു നായകന് കിരണിന്റെ അനിയത്തി വേഷമായ സോണിയുടേത്. മൂന്നാമത്തെ നടിയാണ് ഇപ്പോള്‍ സോണിയായി അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ, ആ നടിയും പിന്മാറിയിരിക്കുകയാണ്. പകരം എത്തിയത് പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന നടി തന്നെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
2019ല്‍ പരമ്പര തുടങ്ങിയപ്പോള്‍ ആവണി നായര്‍ എന്ന നടിയാണ് സോണിയായി അഭിനയിച്ചിരുന്നത്. എന്നാല്‍ വൈകാതെ തന്നെ ആ വേഷത്തില്‍ നിന്നും ആവണി പിന്മാറുകയും പകരം ശ്രീശ്വേത മഹാലക്ഷ്മി എന്ന തമിഴ് നടി എത്തുകയും ചെയ്തിരുന്നു. നാലു വര്‍ഷത്തോളമാണ് ശ്രീശ്വേത സോണിയായി മിനിസ്ക്രീനിലെത്തിയത്. എന്നാല്‍ സോണിയായി തിളങ്ങിനില്ക്കവോണ് ശ്രീശ്വേത പരമ്പര ഉപേക്ഷിച്ചതും പകരം റിതിക കൃഷ്ണ എന്ന നര്‍ത്തകി കൂടിയായ നടി ആ വേഷത്തിലേക്ക് തിരിച്ചെത്തിയതും. എന്നാലിപ്പോഴിതാ, റിതികയും പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. പകരം എത്തുന്നത് ശ്രീശ്വേത മഹാലക്ഷ്മി തന്നെയാണെന്നതാണ് പ്രേക്ഷകര്‍ക്ക് സന്തോഷം നല്കുന്ന കാര്യം.
മിനിറ്റുകള്‍ക്കു മുമ്പ് പരമ്പരയില്‍ നായികയായ ഐശ്വര്യ റംസായി പങ്കുവച്ച ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയിലാണ് ശ്രീശ്വേത പരമ്പരയിലേക്ക് തിരിച്ചെത്തിയെന്നത് കാണിച്ചിട്ടുള്ളത്. ചൂടായതിനാല്‍ ബെഡ് ഒഴിവാക്കി നിലത്ത് തുണിവിരിച്ച് കിടക്കുകയാണ് എല്ലാവരും. അക്കൂട്ടത്തിലാണ് ശ്രീശ്വേതയും ഉള്ളത്. ഇതുപോലെ തന്നെ മുന്‍പും മൗനരാഗത്തില്‍ നിന്നും പുറത്തേക്ക പോയ താരം വീണ്ടും തിരിച്ചെത്തിയിരുന്നു. സരയുവായി അഭിനയിച്ചിരുന്ന ദര്‍ശനാ ദാസ് ആയിരുന്നു അത്. മധുശ്രീ എന്ന നടിയും പ്രതീക്ഷ ജി പ്രദീപുമൊക്കെ ആ വേഷത്തിലേക്ക് എത്തിയെങ്കിലും മൂന്നു വര്‍ഷം മുന്നേ ദര്‍ശന തന്നെ ആ വേഷത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതേസമയം, ശ്രീശ്വേതയുടെ ആദ്യ മലയാളം സീരിയല്‍ ആണ് മൗനരാഗം. നായകന് കിരണിന്റെ സഹോദരിയായ സോണിയ്ക്ക് കഥയില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്.
സ്ത്രീധനം എന്ന സീരിയലിന്റെ തമിഴ് ഒഡിഷനില്‍ പങ്കെടുത്തപ്പോഴാണ് മൗനരാഗത്തിലേക്ക് അവസരം ലഭിച്ചത്. തമിഴ് ഓഡിയന്സിനെക്കാള് അധികം ശ്രീശ്വേതയ്ക്ക് സ്വീകരണം കിട്ടിയത് മലയാളത്തില്‍ നിന്നുമാണ്.