Latest News

താരരാജാവിന്റെ വരവ് രാജകീയം തന്നെ; മാസ് ലുക്കിൽ എത്തിയ മോഹൻലാലിന്റെ ഷർട്ടിന്റെ വില കണ്ട് ഞെട്ടി ആരാധകർ; ചിത്രങ്ങൾ വൈറൽ

Malayalilife
താരരാജാവിന്റെ വരവ് രാജകീയം തന്നെ; മാസ് ലുക്കിൽ എത്തിയ മോഹൻലാലിന്റെ ഷർട്ടിന്റെ വില കണ്ട് ഞെട്ടി  ആരാധകർ; ചിത്രങ്ങൾ വൈറൽ

ലയാള സിനിമയുടെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. എന്നും പ്രേക്ഷകർ താരത്തിന്റെ കഥാപാത്രങ്ങൾ ആഘോഷമാക്കാറുണ്ട്.  ആരാധകർക്ക് എന്നെന്നും ഒരു ആവേത്തോടെയാണ് ഈ നടനവിസ്മയത്തിന്റെ തോള് ചരിഞ്ഞുള്ള നടത്തവും ഇടം കണ്ണിട്ടുള്ള നോട്ടവും എല്ലാം തന്നെ വീക്ഷിക്കുന്നത്. മോഹൻലാലിന്റെ ഒരു മാസ് വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ  വൈറലായി മാറിയിരുന്നത്. താരരാജാവിന്റെ തന്നെ  ദൃശ്യം 2 ന്റെ ലൊക്കേഷനിലേയ്ക്കുള്ള ഒരു മാസ്സ്  എൻട്രി കൂടിയായിരുന്നു അത്.  താരത്തിന്റ ആ വീഡിയോ ആരാധകർക്ക് പുറമെ താരങ്ങളും  ഏറ്റെടുത്തിരുന്നു.

ലാലേട്ടന്റെ ലൊക്കേഷനിലേക്കുള്ള എൻട്രിയോടൊപ്പം പ്രേക്ഷകരുടെ കണ്ണ് ചെന്ന് ഉണ്ടാക്കിയിരുന്നത്  കണ്ണട മുതൽ മാസ്ക്കിലും ഷർട്ടിലും വരെയായിരുന്നു. നടൻ ധരിച്ചിരുന്ന   വെള്ള നിറത്തിലുള്ള ഷർട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആരാധകർ ഈ വസ്ത്രത്തിന്റെ  വില തിരഞ്ഞ് കണ്ടെത്തിയിരിക്കുകയാണ്.  കാഴ്ചക്ക് ഷർട്ട് സിമ്പിളായി തോന്നുണ്ടെങ്കിലും  അതിന്റെ വില അത്ര നിസാരമല്ല.

മോഹൻലാൽ ലൊക്കേഷനിലും പൊതുപരിപാടികൾക്കും പാന്റും ഷർട്ടും ധരിച്ച് സാധാരണ സിമ്പിൾ ലുക്കിലാണ് എത്താറുള്ളത്.  വളരെ സിമ്പിൾ ലുക്കിലാണ് വൈറൽ വീഡിയോയിലും മോഹൻലാൽ എത്തിയിരിക്കുന്നത്.   സൂപ്പർ സ്റ്റാറിന്റെ ലൊക്കേഷനിലേക്കുള്ള  എൻട്രി വെള്ള ഷർട്ടും ബ്ലാക്ക് ജീൻസും അണിഞ്ഞാണ് . സിമ്പിൾ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന ലാലേട്ടനെ   വെറ്റ് കള്ളർ ഷർട്ടിൽ കാണാൻ  അതീവ സുന്ദരനായിരുന്നു. ലാലേട്ടന്റെ ഷർട്ടിന് പിന്നാലെ ഇതിനെ തുടർന്നാണ്  ആരാധകർ പരക്കം പാഞ്ഞതും.

മലയാളത്തിന്റെ താരരാജാവ്  ധരിച്ചിരിക്കുന്നത് ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പോൾ ആൻഡ് ഷാർക്കിന്റെ ഷാർട്ടാണ്. വിവിധ ഓൺലൈൻ സൈറ്റുകളിലായി  വില സൂചിപ്പിക്കുന്നത് 250 (21579)യൂറോയ്ക്ക് മുകളിലും താഴെയുമാണ്. എന്നാൽ  18000-20,000 നും ഇടയിലാണ് എന്നാൽ ചില ഓൺലൈൻ സൈറ്റുകളിൽ വില കാണിക്കുന്നത്. വില അധികമായാലും  ഷാർട്ട് ഗംഭീരമാണെന്നാണ് ആരാധകർ അഭിപ്രായപെടുന്നതും. 

 സോഷ്യൽ മീഡിയയിൽ  പ്രചരിച്ച വീഡിയോ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ലേയ്ക്ക് എത്തിയ ലൊക്കേഷൻ വീഡിയോ ആയിരുന്നു.  ഇപ്പോൾ ചിത്രീകരണം  പുരോഗമിക്കുന്നത് തൊടുപുഴയിലാണ്.  ചിത്രത്തിന്റെ  രണ്ടാം ഭാഗത്തിലേയും പ്രധാന ലോക്കേഷനിൽ കാണപ്പെടുന്നത് ആദ്യ ഭാഗത്തിലെ ജോർജ്ജ്കുട്ടിയുടെ വീട് തന്നെയാണ്.  താരത്തിന്റെ പുതിയ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ്. കാറിൽ വന്ന് ഇറങ്ങുന്ന വീഡിയോയ്ക്ക് പുറമെ ഉള്ള മറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. 

Read more topics: # Mohanlal fans ,# queries ,# lalettan viral shirt
Mohanlal fans queries about lalettan viral shirt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES