മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രം '#മെഗാ156'ന്റെ ലോഞ്ചിംഗ് ചടങ്ങും റെക്കോര്‍ഡിംഗ് സെക്ഷനും നടന്നു. ചിത്രീകരണത്തിന് തുടക്കമിട്ട ചിത്രത്തിന്റെ ക്ലാപ്പ് ബോര്‍ഡ് സംവിധായകന്‍ മാരുതിയാണ് ഡിസൈന്‍ ചെയ്തത്. ആദ്യ ഷെഡ്യൂളില്‍ ചിരഞ്ജീവി ടീമിനൊപ്പം ചേരുന്നുണ്ട്.
വിക്രം, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന '#മെഗാ156' ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാള്‍ ചിലവേറിയ ചിത്രമായിരിക്കും. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു.
ഛോട്ടാ കെ നായിഡു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമിറെഡ്ഡിയുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവര്‍ വരികള്‍ ഒരുക്കുന്ന ചിത്രത്തിലെ ?ഗാനങ്ങള്‍ക്ക് എം എം കീരവാണിയാണ് സംഗീതം പകരുന്നത്.
സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധര്‍, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങള്‍: സായി മാധവ് ബുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈന്‍ പ്രൊഡ്യൂസര്‍: റാമിറെഡ്ഡി ശ്രീധര്‍ റെഡ്ഡി, പിആര്‍ഒ: ശബരി.