ആളുകളുടെ മുന്നിൽ നാണം കെടാതെ പിടിച്ച്‌ നിന്നത് ലൈനിങ് തുണിയില്‍; കൂടെ ഉണ്ടായിരുന്ന നടിയുടെ സാരി അഴിഞ്ഞ് വീണിരുന്നു; ഇങ്ങനെയൊന്നും ഒരു പെണ്ണിനും സംഭവിക്കരുതേ എന്ന് മീര നന്ദൻ

Malayalilife
ആളുകളുടെ മുന്നിൽ നാണം കെടാതെ പിടിച്ച്‌ നിന്നത് ലൈനിങ് തുണിയില്‍; കൂടെ ഉണ്ടായിരുന്ന നടിയുടെ സാരി അഴിഞ്ഞ് വീണിരുന്നു; ഇങ്ങനെയൊന്നും ഒരു പെണ്ണിനും സംഭവിക്കരുതേ എന്ന് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെക്ക് ചുവട് വച്ച താരം ഏതാനും നല്ല കഥാപാത്രങ്ങള്‍ ആസ്വാധകര്‍ക്കായി നല്‍കിയ ശേഷം ദുബായിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ  ഒരു ഉല്‍ഘാടനത്തിനു പോയപ്പോള്‍ ഉണ്ടായ ഒരു സംഭവവം  മറക്കാൻ പറ്റില്ല എന്ന് തുറന്ന് പറയുകയാണ് മീര.''ഞാനും അച്ഛനും രണ്ട് കാറുകളില്‍ ആണ് യാത്ര ചെയ്തിരുന്നത്. എന്റെ ഒപ്പം മറ്റൊരു നടി ഉണ്ടായിരുന്നു അത് കൊണ്ടായിരുന്നു അത്. വലിയ തിരക്കായിരുന്നു ആ ജൂവലറിക്ക്‌ മുന്നില്‍. സാധാരണ സെക്യൂരിറ്റിസ് ഒക്കെ ആണ് നമ്മളെ കാറില്‍ നിന്നു പുറത്തേക്ക് ഉല്‍ഘാടന സ്ഥലം വരെ കൊണ്ട് പോകാറുള്ളത്. ഞങ്ങള്‍ അവരെ വിളിച്ചു അവിടേക്ക് എത്താന്‍ വഴി ഒരുക്കണം എന്ന് പറഞ്ഞു.

അവിടെ പക്ഷെ സെക്യൂരിറ്റിസ് ആരും ഇല്ലായിരുന്നു. ഞങ്ങള്‍ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അവര് തന്നെ വഴി മാറി തന്നു. ഇറങ്ങിയതോടെ അവര് തള്ളാന്‍ തുടങ്ങി. എന്റെ ചെരുപ്പ് പോയി, എങ്ങനെയൊക്കെയോ ജുവലറിക്ക്‌ ഉള്ളില്‍ കയറി. എന്റെ കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി. തിരിച്ചു അവിടന്ന് ഇറങ്ങാന്‍ അവസാനം പോലീസ് ജീപ്പ് വരേണ്ടി വന്നു. അപ്പോഴും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയില്‍ എന്റെ സല്‍വാര്‍ കീറിപ്പോയി. ഭാഗ്യത്തിന് സേഫ് ആയ സ്ഥലമായിരുന്നു കീറിയ ഇടം, ലൈനിങ് ഒക്കെ അടിയില്‍ ഉണ്ടായിരുന്നു, നെറ്റ് മാത്രമാണ് കീറിയത്. എന്തായാലും അത്തരമൊരു സംഭവം ജീവിതത്തില്‍ മറക്കാനാകില്ല.

2017-ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ക്വയിന്‍ എന്ന സിനിമയിലാണ് മീര അവസാനമായി  അഭിനയിച്ചിരിക്കുന്നത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഏറെ നാളുകളായി  സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരത്തിന്റെ തീരുമാനം  ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ദുബായില്‍ റേഡിയോ ജോക്കിയായാണ് താരം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
 

Meera nandhan share the old experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES