Latest News

കയറ്റുമതിയില്‍ റെക്കോര്‍ഡുമായി മാരുതി സുസുകി

Malayalilife
കയറ്റുമതിയില്‍ റെക്കോര്‍ഡുമായി മാരുതി സുസുകി

വിദേശ കയറ്റുമതിയില്‍ റെക്കോര്‍ഡുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക വിഭാഗം 238,376 യൂണിറ്റ് കാറുകളാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ച് മാസം മാത്രം 26,496 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതി സുസുകി വാഹനങ്ങള്‍ 100-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നുണ്ട്. ബലെനോ, ഡിസയര്‍, സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ബ്രെസ്സ എന്നിവയാണ് 2022 സാമ്പത്തിക വര്‍ഷത്തെ മികച്ച അഞ്ച് കയറ്റുമതി മോഡലുകളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍. 1986 മുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി 2,250,000 വാഹനങ്ങളുടെ സഞ്ചിത കയറ്റുമതി നേടിയിട്ടുണ്ട്. അതിനിടെ, മാരുതി സുസുകിയുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചി ചുമതലയേറ്റു. 1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ മുതല്‍ മാരുതി സുസുകിയുടെ ബോര്‍ഡിലും 2021 ഏപ്രില്‍ മുതല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും (കൊമേഴ്സ്യല്‍) പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more topics: # Maruti Suzuki,# sets record in exports
Maruti Suzuki sets record in exports

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക