മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. മഞ്ജു വാര്യര്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ ചിത്രത്തിനുവേണ്ടി പാടിയ കിം കിം പാട്ട് ഏറെ ശ്രദ്ധേ നേടുകയും ചെയ്തിരുന്നു. കിം കിം ഡാന്‍സ് ചാലഞ്ചുമായും പാട്ട് പുറത്തുവിട്ടതിന് പിന്നാലെ മഞ്ജു രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യര്‍ കിം കിം ഡാന്‍സ് ചലഞ്ച് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തു വിട്ടത്. താരം ആരാധകരോട് പാട്ടിന് അനുസരിച്ച് ചുവടുവെക്കാനും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും അഭ്യര്‍ഥിച്ചിരുന്നു.
നിരവധി താരങ്ങൾ ഈ ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഏറ്റവുമൊടുവിലായി ചലഞ്ച് നടി പൊന്നമ്മ ബാബുവും ബീന ആന്റണിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെയും പ്രകടനം ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് വേദിയിലായിരുന്നു .
മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.