മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 69ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം ആഘോഷ പൂർണമാക്കിയത്. സോഷ്യൽ മീഡിയയിൽ താരത്തിന് ആശംസാപ്രവാഹമാണ് വന്ന നിറഞ്ഞത്. എല്ലാവരുടെയും സംസാര വിഷയം പ്രായത്തെപ്പോലും തോൽപ്പിക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ എല്ലാ വിജയത്തിനുപിന്നിൽ നിൽക്കുന്നത് ഭാര്യ സുൽഫിത്താണ്. മമ്മൂട്ടിയെ വക്കീൽ ജോലി ഉപേക്ഷിച്ചു നടനാകുക എന്ന സ്വപ്നത്തിലേക്ക് യാത്ര ചെയ്യാൻ പിന്തുണച്ചത് സുൽഫത് തന്നെയായിരുന്നു. മണിയൻപിള്ളരാജു ഒരു അഭിമുഖത്തിൽ സുൽഫിത്തിനെക്കുറിച്ച് പറഞ്ഞകാര്യം വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്.
ലോകത്തുള്ള ഭാര്യമാരിൽ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തായിരിക്കും. അതിരാത്രം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് നടൻ ശ്രീനിവാസന്റെ വിവാഹം നിശ്ചയിച്ചത്. എന്നാൽ അന്ന് ഒരു താലിമാല വാങ്ങാൻ പോലും നിർവാഹമില്ലാതെ ഇല്ലാതെ ശ്രീനിവാസൻ വളരെയേറെ കഷ്‌ടപ്പാടിലായിരുന്നു. അന്ന് ശ്രീനിവാസൻ മണിയൻപിള്ളയോട് കാശ് കടം ചോദിച്ചു,പക്ഷേ തന്റെ കൈയിൽ കാശ് ഒന്നും ഇല്ലാത്തത് കൊണ്ട് മണിയൻപിള്ള ഈ കാര്യം മമ്മൂട്ടിയെ അറിയിക്കുകയാണ് ഉണ്ടായത്.
അതേസമയം ശ്രീനിയെ റൂമിൽ വിളിച്ചിട്ട് മമ്മൂട്ടി കുറെ വഴക്കുപറഞ്ഞു. നിനക്കെന്തെങ്കിലും ആവശ്യം വന്നാൽ എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ടിട്ട് താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപ അപ്പോൾ തന്നെ എടുത്ത് കൊടുത്തു. ആ രംഗത്തിന് മണിയൻപിള്ള രാജു സാക്ഷിയായിരുന്നു. മമ്മൂട്ടി ഭാര്യ സുൽഫത്തിനോട് ഈ വിവരം പറഞ്ഞു. മമ്മൂട്ടിയെ അത് കേട്ടതും ഭാര്യ വല്ലാതെവഴക്കുപറഞ്ഞു. അങ്ങേരെപ്പോലൊരു നടൻ നിങ്ങളോട് താലിമാല വാങ്ങാൻ പണം കടം ചോദിച്ചപ്പോൾ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു മ്മൂട്ടിയെ സുൽഫത്ത് വഴക്ക് പറഞ്ഞത്.എന്റെ കൈവശം അപ്പോൾ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുൽഫത്ത് അന്ന് പറഞ്ഞത് എന്ന് മണിയൻ പിള്ള രാജു വ്യക്തമാക്കുകയാണ്.