മലയാള സിനിമയിൽ നായകനായും സഹനടനായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് മണിയന്‍പിളള രാജു. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമൊക്കെ സിനിമകളിലൂടെയാണ് തിളങ്ങിയിരുന്നത്. ഒരു നല്ല നടൻ എന്നതിലുപരി അദ്ദേഹം മികച്ച ഒരു സംവിധായകൻ കൂടിയാണ്. താരത്തെ ഏറെ ശ്രദ്ധേയമാക്കിയത് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിളള അഥവാ മണിയന്‍പിളള എന്ന ചിത്രമായിരുന്നു.
ഇന്നും മണിയന്‍പിളള രാജുവിന്റെതായി മോഹന്‍ലാലിനൊപ്പമുളള സിനിമകളാണ് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്. മണിയന്‍പിളള രാജുവും മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമകളിൽ വേഷമിട്ടിരുന്നു. സിനിമകളിൽ ഹാസ്യറോളുകളിലും താരം ഏറെ ശ്രദ്ധേയനായിരുന്നു. എന്നാൽ ഇപ്പോൾ താരം ഏറെ ഇഷ്‌ടപ്പെടുന്ന ഒരു നടനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മണിയന്‍പിളള രാജുവിന്റെ വാക്കുകളിലേക്ക്; എന്റെ ജീവിതത്തില്‍ എനിക്ക് മലയാള സിനിമയില്‍ ഒരു അത്ഭുത പ്രതിഭ അല്ലെങ്കില്‍ പണ്ഡിതനാണ് അല്ലെങ്കില്‍ ഇത്രയും കഴിവുകള്‍ ദൈവം കൊടുത്തു എന്ന് ഞാന്‍ മനസ്സില്‍ കരുതുന്ന ഒരു വലിയ ആളാണ് ഇന്നസെന്റ്. ഒരു വിദേശ രാജ്യത്തിന്റെയൊക്കെ അംബാസിഡറായി പറഞ്ഞുവിടാന്‍ പറ്റുന്ന വ്യക്തിയാണ്.
ഇന്നസെന്റിന് അത്രയും വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാന്‍ എന്റെ ലൈഫില്‍ കണ്ടിട്ടില്ല. ദൈവം അദ്ദേഹത്തിന് കൊടുത്ത ഗിഫ്റ്റാണത്. അദ്ദേഹത്തിന്റെ കഥകള്‍ കേട്ടാല്‍ നമ്മള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നുപോകും.അത്രമാത്രം കഥകള്‍ ഉണ്ട് അദ്ദേഹത്തിന്റെ അടുത്ത്. ഇന്നസെന്റിന് ക്യാന്‍സര്‍ വന്നപ്പോള്‍ അദ്ദേഹം അത് നേരിട്ട രീതി എല്ലാവര്‍ക്കും ഒരു പാഠമാണ്. ആ സമയത്ത് ആശ്വസിപ്പിക്കാന്‍ വിഷമത്തോടെ വിളിക്കുമ്പോള്‍ പുളളി ഫോണില്‍ നമ്മളെ പൊട്ടിച്ചിരിപ്പിക്കും. മലയാള സിനിമയില്‍ ഞാന്‍ കണ്ടിട്ടുളള അസാധ്യ ജന്മമാണ് ഇന്നസെന്റ്. തന്റെ ഇഷ്ടതാരത്തെപറ്റി മണിയന്‍പിളള രാജു പറഞ്ഞു.