പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി കാവ്യ മാധവൻ. തുടർന്ന് നിരവധി [ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം അവതരിപ്പിച്ചിരുന്നതും. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ മുപ്പത്തിയാറാം പിറന്നാൾ ആഘോഷമാക്കിയത്. ദിലീപും മീനാക്ഷിയും ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് എത്തിയതായിരുന്നു കാവ്യ. തുടർന്ന് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും ചെയ്തിരുന്നു. തുടർന്ന് നിരവധി നായികാ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷമാക്കിയ കാവ്യക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നത്. കാവ്യയ്ക്ക് വേണ്ടി ദിലീപും മകൾ മീനാക്ഷിയും ഒരുക്കിയ പിറന്നാളാഘോഷത്തിന്റെ വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും. കേക്ക് മുറിക്കുന്നതിന് മുന്നോടിയായി മെഴുകുതിരി ഊതി കെടുത്താൻ ശ്രമിക്കുന്ന കാവ്യയെ ആണ് വീഡിയോയിളുടെ ഏവർക്കും കാണാനാകുക. തുടക്കത്തിൽ കാവ്യയ്ക്കും ചുറ്റും നിൽക്കുന്നവർ ചിരിക്കുന്നുണ്ടെങ്കിലും കാര്യം മനസിലായില്ല.
പിന്നെയും പിന്നെയും ഊതി കെടുത്തിയ മെഴുകുതിരികൾ തെളിഞ്ഞ് വരികയായിരുന്നു. അവസാനം എല്ലാം ഊതി കെടുത്തി വിജയിച്ചെന്ന് കരുതി നിൽക്കുമ്പോൾ വീണ്ടും തിരി തെളിഞ്ഞ് വന്നതായിരുന്നു വിഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. തനിക്ക് ഒരു പണി ഇതോടെ ഒരുക്കിയതാണെന്ന് മനസിലാക്കിയ കാവ്യയുടെ ക്ഷമ നശിച്ചെങ്കിലും സന്തോഷത്തോടെ പൊട്ടിച്ചിരിക്കുന്നതായിരുന്നു വിഡിയോയിലൂടെ കാണാൻ സാധിക്കുന്നത്.വീഡിയോ പുറത്ത് വന്നിരിക്കുന്നത് കാവ്യക്ക് ബെർത്ത്ഡേ സർപ്രൈസ് കൊടുത്ത് മീനാക്ഷിയും ദിലീപും എന്ന ക്യാപ്ഷനിലായിരുന്നു. വീഡിയോയിൽ വ്യക്തമായി തന്നെ കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ സുജ കാർത്തിക അടക്കമുള്ളവരെ കാണാം.
2016 നവംമ്പർ 25 നാണ് മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ കാവ്യയയെ ജീവിതസഖിയാക്കിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന ഒരു മകൾ കൂടി ഉണ്ട്. അതേ സമയം സിനിമയിൽ നിന്നും ദിലീപുമായുള്ള വിവാഹശേഷം വിട്ടുനിന്ന് കുടുംബിനിയായി മാറിയ കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ സജീവവുമല്ല. കാവ്യ തന്റെ ഫേസ്ബുക്കിൽ ഏറ്റവും ഒടുവിലായി 2019ഡിസംബറിൽ മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ഈ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.