Latest News

കാട്ടുവീരനായി സൂര്യ; നടന്റെ പിറന്നാള്‍ ദിനത്തില്‍ കങ്കുവാ' ടീസര്‍ പുറത്ത്

Malayalilife
 കാട്ടുവീരനായി സൂര്യ; നടന്റെ പിറന്നാള്‍ ദിനത്തില്‍ കങ്കുവാ' ടീസര്‍ പുറത്ത്

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവും പീരിയോഡിക് ത്രില്ലറുമായ 'കങ്കുവാ' ആദ്യ ഗ്ലിംപ്‌സ് എത്തി. ഹോളിവുഡ് സിനിമകളുടെ മികവോടെ വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകന്‍ ശിവയും ഒരുക്കിയിരിക്കുന്നത്. അതിഗംഭീര മേക്കോവറിലാണ് സൂര്യ എത്തുന്നതും. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്.

ത്രീഡിയിലാണ് ചിത്രം ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ 42ാം ചിത്രം പത്തു ഭാഷകളില്‍ റിലീസ് ചെയ്യും. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. ബോളിവുഡ് താരസുന്ദരി ദിഷാ പഠാനി ആണ് നായിക. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വെട്രി പളനിസ്വാമി.

ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണമെഴുതുന്നു. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന.സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലന്‍ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. തല്ലുമാലയിലെ എഡിറ്റിങിന് ഇത്തവണത്തെ മികച്ച ചിത്രസംയോജനത്തിനുള്ള സംസ്‌കാര പുരസ്‌കാരം നിഷാദിനായിരുന്നു.

ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷമാകും ചിത്രം റിലീസിനെത്തുക.

Read more topics: # കങ്കുവാ
Kanguva Glimpse Suriya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES